താഴെ പറയുന്ന ഡോക്യൂമെന്റസ് സഹിതം ബന്ധപ്പെട്ട DDO വഴി സാലറി മാറുന്ന ട്രഷറിയിൽ അപേക്ഷാ നൽകുക.
- Form ISS – Inter Sector Shifting Download
- PRAN card copy
- ID proof
- BANK Passbook Copy
ഇങ്ങനെ ഒരു അപേക്ഷ ലഭിച്ചാൽ അത് എല്ലാം പ്രോപ്പർ ആയി ഫിൽ ചെയ്തിട്ടുണ്ട് , PRAN NO ആക്റ്റീവ് ആണോ എന്നെല്ലാം നോക്കി ഒകെ ആണ് എങ്കിൽ നമ്മൾക്കു ഷിഫിറ്റിംഗ് നടപടിയിലേക്ക് പോവാം…അതിനായി CRA -NSDL യൂസർ ഐഡിയും പാസ്സ്വേർഡ് ഉപയോഗിച്ചു ലോഗിൻ ചെയുക തുടര്‍ന്നു
Transaction –>Subscriber shifting എന്ന മെനുവിൽ ക്ലിക് ചെയുക
തുടരുന്നു വരുന്ന വിൻഡോ ൽ ഷിഫ്റ്റ് ചെയെണ്ടേ PRAN NO ടൈപ്പ് ചെയ്തു സബ്മിറ്റ് ബട്ടൺ ക്ലിക് ചെയുക.
ഇപ്പോൾ അവർ സെട്രൽ സെക്ടർ ൽ ഉണ്ടായിരുന്നപ്പോൾ ഉള്ള ടയർ 1 അക്കൗണ്ട് ഡീറ്റെയിൽസ് കാണാൻ കഴിയും..തൊട്ടു താഴെ അവർ ഇപ്പോൾ ജോയിൻ ചെയ്ത ഓഫീസിന്റെ DDO REG ടൈപ്പ് ചെയ്തു സബ്മിറ്റ് ക്ലിക് ചെയുക.
തുടർന്ന് subscriber എമ്പ്ലോയെമെൻറ് ഡീറ്റെയിൽസ് എന്റർ ചെയ്തു കൊടുക്കുക..അതിന് തൊട്ടു താഴെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഓട്ടോമാറ്റിക് ആയി കാണാൻ സാധിക്കും ഇല്ലങ്കിൽ ബാക് പാസ് ബുക്ക് നോക്കിഡീറ്റെയിൽസ് എന്റർ ചെയ്തു സബ്മിറ്റ് ക്ലിക് ചെയുക.
ഓപ്പൺ ആയി വരുന്ന പുതിയ പേജ് ൽ അയാൾ നേരത്തെ ഉണ്ടായിരുന്ന ഓഫീസ് വിവരങ്ങളും ഇപ്പോൾ നമ്മൾ എന്റർ ചെയ്തു കൊടുത്ത ഓഫീസ് വിവങ്ങളും , ബാങ്ക് ഡീറ്റെയിൽസ് എല്ലാം കാണാൻ സാധിക്കും ഒരിക്കൽക്കൂടി ഇത് വെരിഫിയ ചെയ്തു ഒകെ ആണ് എങ്കിൽ കൺഫോം എന്ന ബട്ടണിൽ ക്ലിക് ചെയുക..അപ്പോൾ താഴെ കാണുന്ന പോലെ ഒരു മെസ്സേജ് ലഭിക്കും.
ഇതിൽ കാണുന്ന acknowledgement no നോട്ട് ചെയ്തു വെക്കുക.
തുടര്‍ന്നു രണ്ടാമത്തെ യൂസർ ഐഡിയും പാസ്സ്വേർഡും ഉപോയഗിച്ചു CRA -NSDL ലോഗിൻ ചെയുക.
Transaction–>Authorize Subscriber Shifting എന്ന മെനുവിൽ ക്ലിക് ചെയുക.
പ്രാൺ നമ്പർ ടൈപ്പ് ചെയ്തു സബ്മിറ്റ് ബട്ടൺ ക്ലിക് ചെയുക.
തുടർന്ന് വരുന്ന വിൻഡോ ൽ നമ്മൾ നേരത്തെ ചെയ്ത Ack NO കാണാൻ സാധിക്കും അത് സെലക്ട് ചെയ്തു സബ്മിറ്റ് ചെയുക.
വീണ്ടും നമ്മൾക്കു നേരത്തെ കണ്ടപോലെ ഇ വ്യക്തിയുടെ പഴയ ഓഫീസ് ഡീറ്റെയിൽസ് ഉം ഇപ്പോ നമ്മൾ എന്റർ ചെയ്ത ഓഫീസ് ഡീറ്റെയിൽസ് ഉം കാണാൻ സാധിക്കും വെരിഫിയ ചെയ്തു ഓക്കേ ആണ് എങ്കിൽ authorize ടിക് ചെയ്തു സബ്മിറ്റ് ചെയുക..അപ്പോൾ താഴെ കാണുന്ന പോലെ ഒരു മെസ്സേജ് ലഭിക്കും.
ഇ Acknowledgement no ,subscriber name , PRAN No , DDO REG NOഎന്നിവ സഹിതം snokerala@gmail.comഎന്ന മെയിൽ ഐഡിലേക്ക് സെന്റ് ചെയുക.