Spark–>service matters–>Personal Details–>Present service Details എന്ന ലിങ്കിൽ ക്ലിക് ചെയുക.
PRAN ( Permanent Retirement Account NO ) എന്ന ഓപ്ഷനിൽ കാണാം...അവിടെ വന്നില്ല എങ്കിൽ പ്രാൺ നമ്പർ സ്പാർക്കിൽ അപ്ഡേറ്റ് ചെയ്യുവാനായി ജീവനക്കാരന് കിട്ടിയ പ്രാൺ കോപ്പി സഹിതം snokerala.fin@kerala.gov.in എന്ന മെയിൽ അഡ്രസ്സിൽ ഒരു മെയിൽ അയക്കുക.അപ്ഡേറ്റ് ചെയ്തു കിട്ടും.
സ്പാർക്കിൽ പ്രാൺ നമ്പർ അപ്ഡേറ്റ് ആയി കഴിഞ്ഞാൽ എങ്ങനെ ഒരു NPS ഡിഡക്ഷൻ ആഡ് ചെയ്യാം എന്ന് നോക്കാം.
Salary Matters–>Changes in the month–>Present Salary എന്ന ലിങ്കിൽ ക്ലിക് ചെയുക.
താഴെ കാണുന്ന പോലെ ഒരു പേജ് ഓപ്പൺ ആയി വരുന്നതാണ്.
ഇവിടെ ഓഫീസ് , എംപ്ലോയീ ഇത് രണ്ടും സെലക്ട് ചെയിതു GO എന്ന ബട്ടണിൽ ക്ലിക് ചെയുക.
താഴെ ആയി ആ എംപ്ലോയീയുടെ ഡിഡക്ഷൻ ഓപ്ഷൻ കാണാം.
select എന്നതിൽ ക്ലിക് ചെയുക…അപ്പോൾ താഴെ ആയി ആ എംപ്ലോയീയുടെ ഡിഡക്ഷൻ ഓപ്ഷൻ കാണാം അതിൽ NPS indv Contribtn State (390 ) എന്നുള്ളത് സെലക്ട് ചെയുക.
NO എന്ന കോളത്തിൽ ക്രമ നമ്പർ കൊടുക്കുക….ബാക്കി എല്ലാ കോളങ്ങളും ഓട്ടോമാറ്റിക് ആയി ഫിൽ ആവുന്നതാണ്..അതിനു ശേഷം Insert ക്ലിക് ചെയുക.
ഇനി സാലറി പ്രോസസ്സ് ചെയ്താൽ മതി.
NPS അരിയർ ഉണ്ടെങ്കിൽ അത് എങ്ങനെ റിക്കവറി ചെയ്യാം എന്ന് നോക്കാം.
അതിനായി ആദ്യം എത്ര തുക അരിയർ ഉണ്ട് എന്നു നോക്കണം
Service Matters–>New Pension Scheme–>NPS Arrear Calculation എന്ന ലിങ്കിൽ ക്ലിക് ചെയുക.
ഓഫീസ് സെലക്ട് ചെയ്തു GO എന്ന ബട്ടണിൽ ക്ലിക് ചെയുക. അവിടെ NPS അരിയർ ഉള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാം അതിനു താഴെ ആയി ജനറേറ്റ് റിപ്പോർട്ട് എന്ന ബട്ടൺ കാണാം അതിൽ ക്ലിക് ചെയ്താൽ എത്ര തുക അടക്കണം, എത്ര മാസത്തെ ഉണ്ട് എന്നതൊക്കെ ഉള്ള ഡീറ്റെയിൽസ് കാണാം…അത് നോട്ട് ചെയ്തു വെക്കുക.
റിക്കവറി ആഡ് ചെയുവാൻ ആയി
Salary Matters–>Changes in the month–>NPS Arrear Recovery
താഴെ കാണുന്ന പോലെ ഒരു പേജ് ഓപ്പൺ ആയി വരും അതിൽ
Office: സെലക്ട് ചെയുക
Employee: സെലക്ട് ചെയുക.
Recovery start Month -year: എന്ന് മുതൽ ആണ് തുക റിക്കവറി ചെയേണ്ടത്
Total no.of Installments: മാക്സിമം എത്ര മാസത്തെ അരിയർ ഉണ്ടോ അത്രയും തവണകൾ ആയി അടക്കാൻ കഴിയും
No.of Installments Already Paid: സീറോ നൽകുക.
Installment Amount : ഓട്ടോമാറ്റിക് ആയി വന്നോളും
Amount Re-paid: സീറോ നൽകുക.