- 1/3/2006 മുതൽ നിലവിൽ വന്നു
- പെൻഷൻ കമ്മ്യൂട്ട് ചെയ്യുന്നതിലൂടെ പെൻഷൻകാർ സർക്കാരിൽനിന്ന് ഒറ്റത്തവണയായി ഒരു തുക കൈപ്പറ്റുകയാണ് ചെയ്യുന്നത്
- റിട്ടയർമെന്റ് തീയതിയുടെ തൊട്ടടുത്ത ദിവസം മുതൽ കിട്ടുന്ന ബേസിക് പെൻഷന്റെ 40% കമ്മ്യൂട്ട് വരെ ചെയ്യാം
- പെൻഷൻ കമ്മ്യൂട്ട് ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല
- പെൻഷൻ പരിഷ്കരണങ്ങൾ മൂലം പിന്നീട് ബേസിക് പെൻഷനിൽ മാറ്റം വരുമെങ്കിലും അതനുസരിച്ച് വീണ്ടും കമ്മ്യൂട്ട് ചെയ്യാൻ നിയമമില്ല
- റിട്ടയർമെന്റ് തീയതിക്കു മുമ്പുള്ള ഒരു തീയതി മുതൽ മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പള പരിഷ്കരണം, ഹയർഗ്രേഡ്, ഉദ്യോഗക്കയറ്റം മുതലായ കാരണങ്ങളാൽ റിട്ടയർമെന്റ് തീയതിയിലെ ബേസിക് പേയിൽ മാറ്റം വരികയും അതനുസരിച്ച് ബേസിക് പെൻഷനിൽ മാറ്റം വരികയും ചെയ്താൽ പെൻഷൻ കമ്മ്യൂട്ടേഷനിലും മാറ്റം വരും.
- Part time കണ്ടിജന്റ് ജീവനക്കാർ, എക്സ്ഗ്രേഷ്യ പെൻഷൻകാർ, കുടുംബ പെൻഷൻ കാർ എന്നിവർക്ക് കമ്മ്യൂട്ടേഷൻ അനുവദിനീയമല്ല
കമ്മ്യൂട്ടേഷൻ ഫാക്റ്റർ
കമ്മ്യൂട്ടേഷൻ ഫാക്റ്റർ ജീവനക്കാരന് ഇഷ്ടപ്രകാരം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല. ജീവനക്കാരൻ എത്രാമത്തെ വയസ്സിലാണ് കമ്മ്യൂട്ടേഷന് അപേക്ഷിക്കുന്നത് എന്നതിനുസരിച്ചാണ് കമ്മ്യൂട്ടേഷൻ ഫാക്റ്റർ തീരുമാനിക്കുന്നത്.
ജീവനക്കാരൻ കമ്മ്യൂട്ടേഷന് അപേക്ഷിക്കുന്നത് എത്രാമത്തെ വയസ്സിൽ ആണോ അതിന്റെ തൊട്ടടുത്ത ജനന തീയതിയിലെ വയസ്സിനു നേരെ കമ്മ്യൂട്ടേഷൻ ടേബിളിൽ കൊടുത്തിരിക്കുന്ന കമ്മ്യൂട്ടേഷൻ ഫാക്ടർ ആണ് ആ ജീവനക്കാരന് ബാധകമാകുന്നത്
Eg:-
56 -മത്തെ വയസ്സിൽ റിട്ടയർ ചെയ്യുന്ന ഒരു ജീവനക്കാരൻ പെൻഷനുള്ള അപേക്ഷയിൽ തന്നെ കമ്യൂട്ടേഷനും അപേക്ഷിക്കുകയാണെങ്കിൽ തൊട്ടടുത്ത ജനനതീയതിയിലെ വയസ്സ് 57 ആയിരിക്കുമല്ലോ. 57 വയസ്സിനു നേരെ കമ്യൂട്ടേഷൻ ടേബിളിൽ കൊടുത്തിരിക്കുന്ന 11.10 ആണ് കമ്മ്യൂട്ടേഷൻ ഫാക്റ്റർ
കമ്മ്യൂട്ടഡ് വാല്യു
റിട്ടയർമെന്റ് തീയതിയിലെ ബേസിക് പെൻഷന്റെ 40 ശതമാനം വരെ കമ്യൂട്ട് ചെയ്യാം.
40 ശതമാനത്തേക്കാൾ കുറഞ്ഞ തുക മതിയെങ്കിൽ അതനുസരിച്ച് കുറഞ്ഞ ശതമാനം പ്രകാരം കമ്യൂട്ടേഷൻ നടത്തിയാൽ മതി
Eg:-
Age- 56
commutation % =40
Basic Pension: 10000
commutation amount:- 10000*40/100=4000
commutation value:-4000*11.10*12=532800/-
Note:-
- 40% കണക്കാക്കുമ്പോൾ പൈസ വന്നാൽ അത് ഉപേക്ഷിക്കണം
- കമ്മ്യൂട്ടഡ് വാല്യൂ പൈസ വന്നാൽ തൊട്ടടുത്ത ഉയർന്ന രൂപയിൽ റൗണ്ട് ചെയ്യണം
റെഡ്യൂസ്ഡ് പെൻഷൻ
കമ്മ്യൂട്ടഡ് വാല്യൂ ആയി കൈപ്പറ്റിയ തുക മുഴുവൻ പ്രതിമാസ ഗഡുക്കളായി പെൻഷനിൽ നിന്ന് കുറവ് ചെയ്യും
ബേസിക് പെൻഷനിൽ നിന്നും കമ്മ്യൂട്ടേഷൻ തുക കുറവ് ചെയ്തതിനു ശേഷം ബാക്കിയുള്ള പെൻഷൻ തുകയ്ക്കാണ് റെഡ്യൂസ്ഡ് പെൻഷൻ എന്ന് പറയുന്നത്
Eg:-
basic pension:-10000
commutation amount:- 4000
reduced pension:- 10000-4000=6000/-
- പെൻഷന്റെ കമ്യൂട്ട് ചെയ്ത ഭാഗം പുനസ്ഥാപിച്ചു കിട്ടിയാൽ വീണ്ടും കമ്യൂട്ടേഷൻ അനുവദിക്കുകയില്ല
- ജീവനക്കാരൻ ഏതെങ്കിലും വിധത്തിലുള്ള കോടതി നടപടികൾക്കോ, വകുപ്പുതല നടപടികൾക്കോ വിധേയനായിട്ടുണ്ടെങ്കിൽ അക്കാര്യങ്ങളിൽ തീർപ്പ് ഉണ്ടാകുന്നതുവരെ കമ്മ്യൂട്ടേഷൻ അനുവദിക്കുകയില്ല
- റിട്ടയർ ചെയ്ത് ഒരു വർഷത്തിനുള്ളിൽ കമ്മ്യൂട്ടേഷന് അപേക്ഷിക്കുകയാണെങ്കിൽ മെഡിക്കൽ പരിശോധന ആവശ്യമില്ല
- കമ്മ്യൂട്ടേഷൻ ഓതറൈസ് ചെയ്യപ്പെടുകയും തുക കൈപ്പറ്റാൻ കഴിയാതെ പെൻഷനർ മരണപ്പെടുകയുമാണെങ്കിൽ നോമിനിയ്ക്ക് / അവകാശികൾക്ക് കമ്മ്യൂട്ടേഷൻ വാല്യൂ പൂർണ്ണമായും കൈപ്പറ്റാവുന്നതാണ്. ഇത് അവകാശികൾ തിരിച്ചടയ്ക്കേണ്ടതില്ല.
- കമ്യൂട്ടേഷന്റെ തിരിച്ചടവ് പൂർത്തിയാക്കുന്നതിനു മുമ്പ് പെൻഷനർ മരണപ്പെട്ടാൽ അവകാശികൾ ബാക്കി തുക തിരിച്ചടയ്ക്കേണ്ടതില്ല.ടി തുക കുടുംബപെൻഷനിൽ നിന്നും കുറവ് ചെയ്യുകയുമില്ല
- ഓതറൈസേഷൻ ലഭിച്ച് മൂന്നു വർഷത്തിനുള്ളിൽ തുക കൈപ്പറ്റിയില്ലെങ്കിൽ പിന്നീട് റീ വാലിഡേഷന് അപേക്ഷിച്ച് അനുമതി കിട്ടിയാൽ മാത്രമേ കമ്മ്യൂട്ടേഷൻ അനുവദിക്കാവൂ
- ഒരു വർഷത്തിനുശേഷമാണ് അപേക്ഷിക്കുന്നതെങ്കിൽ form ABC എന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷിക്കേണ്ടത്.മെഡിക്കൽ അതോറിറ്റി വിശദമായ പരിശോധനകൾക്കു ശേഷം ബന്ധപ്പെട്ട അധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കും.ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്മ്യൂട്ടേഷൻ അനുവദിക്കുന്നത്.
- Retirement at the age of 70
- Minimum service for pension- 10 years
- Maximum service for pension- 30 years
- Rounding of qualifying service as in the case of regular employees
- Pension calculated formula admissible to regular employees applicable to part time contingent employees also
- Minimum basic Pension- 5750/-(w.e.f 1/7/2019)
- Maximum basic Pension- 11485/-/-(w.e.f 1/7/2019)
- Minimum Family Pension- 3450/-(w.e.f 1/7/2019)
- Maximum basic Pension- 6891/-/-(w.e.f 1/7/2019)
- DCRG- 325000/- (w.e.f 1/4/2021)
1964 ലെ GO(P) No.269/64/ fin dtd 13-05-1964 പ്രകാരം കുടുംബ പെൻഷൻ പദ്ധതി നിലവിൽ വന്നു.”കോൺട്രിബ്യൂട്ടറി ഫാമിലി പെൻഷൻ സ്കീം” എന്നും ലിബറലൈസ്ഡ് ഫാമിലി പെൻഷൻ സ്കീം എന്നും അറിയപെടുന്നു.ജീവനക്കാർ അവരുടെ ഡെത്ത്-കം – റിട്ടയർമെന്റ് ഗ്രാറ്റുവിറ്റിയിൽ നിന്ന് രണ്ടു മാസത്തെ ശമ്പളത്തിനു തുല്യമായ തുക ഗവൺമെന്റ് ലേക്ക് അടച്ചു കൊള്ളാമെന്ന് സമ്മതിക്കേണ്ടിയിരുന്നു. ഇതിനെ ഒരു “കോൺട്രിബ്യൂഷൻ” ആയി കണക്കാക്കിയാണ് ഈ പദ്ധതിക്ക് കോൺട്രിബ്യൂട്ടറി ഫാമിലി പെൻഷൻ സ്കീം എന്ന പേര് വന്നത്.1977 ൽ കോൺട്രിബ്യൂഷൻ സമ്പ്രദായം നിർത്തലാക്കി
- സർവിസിൽ ചേർന്ന് തൊട്ടടുത്ത ദിവസം ജീവനക്കാരൻ മരണപ്പെട്ടാൽ പോലും അവകാശികൾക്ക് കുടുംബ പെന്ഷന് അർഹതയുണ്ട്
- ജീവനക്കാർ സർവീസിലിരിക്കെ മരിച്ചാലും റിട്ടയർമെന്റിനു ശേഷം മരിച്ചാലും അവകാശികൾക്ക് കുടുംബ പെന്ഷന് അർഹതയുണ്ട്
- Superannuation Pension, Retiring pension, Invalid pension, Compensation pension എന്നിവയിൽ ഏതെങ്കിലും ഒന്ന് റിട്ടയർമെന്റിനുശേഷം ജീവനക്കാരൻ വാങ്ങിയിട്ടുണ്ടായിരുന്നു വെങ്കിൽ മാത്രമേ ജീവനക്കാരന്റെ അവകാശികൾക്ക് കുടുംബ പെന്ഷന് അർഹത ഉണ്ടാവുകയുള്ളൂ
- കമ്മ്യൂട്ടേഷന്റെ തിരിച്ചടവ് പൂർത്തിയാക്കുന്നതിനു മുമ്പ് പെൻഷനർ മരണപ്പെട്ടാൽ ബാക്കി തുക കുടുംബ പെൻഷനിൽ നിന്നും കുറവ് ചെയുകയില്ല.
- ജീവനക്കാരന് സ്വന്തം ശമ്പളത്തിനു പുറമെ കുടുംബ പെൻഷനും വാങ്ങാം
- സർവീസ് പെൻഷനർക്ക് സ്വന്തം പെൻഷനു പുറമെ കുടുംബ പെൻഷനും വാങ്ങാം
- കുടുംബ പെൻഷന്റെ ഉയർന്ന നിരക്കിന് അർഹത ഉണ്ടാവണമെങ്കിൽ 7 വർഷത്തെ എങ്കിലും സർവിസ് ഉണ്ടായിരിക്കണം
- സാധാരണഗതിയിൽ ഒരു കുടുംബത്തിൽ ഒരു സമയം ഒരാൾക്കു മാത്രമേ കുടുംബ പെൻഷൻ അനുവദിക്കുകയുള്ളൂ[KSR part 3 rule 90(6)]
കുടുംബ പെൻഷൻ അവകാശികൾ
- ജീവനക്കാരന്റെ ഭാര്യ
- ജീവനക്കാരിയുടെ ഭർത്താവ്
- അർഹതയുള്ള ഏറ്റവും മൂത്ത മകൻ / മകൾ ((in the order of seniority ) വിവാഹം വരെയോ 25 വയസ്സാകുന്നതുവരെയോ, അല്ലെങ്കിൽ ജോലി ലഭിക്കുന്നതുവരെയോ -ഇവയിൽ ഏതാണോ ആദ്യം വരുന്നത് അതുവരെ )
- 25 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ മക്കൾ
- അവിവാഹിതരായ പെൺമക്കൾ
- ദത്തു മക്കൾ
- മാതാപിതാക്കൾ (parents in equal shares)
- കോടതി മുഖേനെ വേർപിരിഞ്ഞ ഭാര്യ
- കോടതി മുഖേനെ വേർപിരിഞ്ഞ ഭർത്താവ്
കുടുംബ പെൻഷൻ നിരക്കുകൾ
Normal rate:- ജീവനക്കാരൻ/പെൻഷനർ ഏറ്റവും അവസാനം വാങ്ങിയ ബേസിക് പേയുടെ 30%
Higher rate :- സർവീസിലിരിക്കെയുള്ള മരണമാണെങ്കിൽ ജീവനക്കാരൻ ഏറ്റവും അവസാനം വാങ്ങിയ ബേസിക് പേയുടെ 50%
- റിട്ടയർമെന്റിനു ശേഷമുള്ള മരണമാണെങ്കിൽ പെൻഷനർക്ക് ലഭിച്ചു കൊണ്ടിരുന്ന പെൻഷൻ അല്ലെങ്കിൽ സാധാരണ നിരക്കിലുള്ള കുടുംബ പെൻഷന്റെ ഇരട്ടി തുക എന്നിവയിൽ ഏതാണോ കുറവ് അതായിരിക്കും
- ഉയർന്ന നിരക്കിന്റെ കാലാവധി :- സർവീസ് പെൻഷൻ വാങ്ങാൻ തുടങ്ങിയ തീയതി മുതൽ ഏഴു കൊല്ലം അല്ലെങ്കിൽ ജീവനക്കാരന് 63 വയസ്സ് പൂർത്തിയാകുമായിരുന്ന തീയതി ഇതിലേതാണോ ആദ്യം വരുന്നത് ആ തീയതി വരെ
കുടുംബ പെൻഷൻ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രധാന സർട്ടിഫിക്കറ്റുകളും, രേഖകളും
ഫോറം 6 :
എല്ലാവിധ കുടുംബപെൻഷനുകൾക്കും അപേക്ഷ സമർപ്പിക്കേണ്ടത് ഈ ഫോറത്തിലാണ്. രണ്ട് ഗസറ്റഡ് ഓഫീസർമാർ സാക്ഷ്യപ്പെടുത്തണം, രണ്ട് സാക്ഷികളുടെ ഒപ്പും രേഖപ്പെടുത്തണം.
പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (Heir ship Certificate ):
പെൻഷനറുടെ അവകാശികൾ ആരൊക്കെയെന്നതിന് തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്.
നോൺ മാരിയേജ് സർട്ടിഫിക്കറ്റ്
അപേക്ഷകൻ വിവാഹിതനല്ല എന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
നോൺ റീമാരിയേജ് സർട്ടിഫിക്കറ്റ്
ജീവിതപങ്കാളി പുനർവിവാഹം ചെയ്തിട്ടില്ല എന്നതിന് നൽകുന്ന സർട്ടിഫിക്കറ്റ്
ഈ സർട്ടിഫിക്കറ്റ് എല്ലാ വർഷവും ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്. 60 വയസ്സ് കഴിഞ്ഞവർ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന സമർപ്പിച്ചാൽ മതിയാകുന്നതാണ്
വരുമാന സർട്ടിഫിക്കറ്റ്
മാതാപിതാക്കൾ, അവിവാഹിതരായ പെൺമക്കൾ എന്നിവർ മാത്രം വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതായിട്ടുള്ളൂ
നോൺ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ്
25 വയസ്സിൽ താഴെയുള്ള മക്കൾ,ഭിന്നശേഷിക്കാരായ മക്കൾ എന്നിവർ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്
Annexure 1:
മാതാപിതാക്കൾ കുടുംബപെൻഷനുള്ള അപേക്ഷയോടൊപ്പം നൽകേണ്ടതും തഹസിൽദാരിൽ നിന്നും ലഭിക്കുന്നതുമായ സർട്ടിഫിക്കറ്റ്
Annexure 3:
ഭിന്നശേഷിക്കാരായ മക്കൾ കുടുംബപെൻഷൻ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട മെഡിക്കൽ സർട്ടിഫിക്കറ്റ്.
ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്
നർ കുട്ടികൾ അവകാശികളായി ഉള്ള പെൻഷൻ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്.
ഡിഫാക്റ്റോ ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്
മാനസിക വൈകല്യമുള്ള കുട്ടികൾ/ മുതിർന്നവർ അവകാശികളായുള്ള കുടുംബ പെൻഷൻ കൈപ്പറ്റുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്.
ഇൻഡംനിറ്റി ബോണ്ട് (form 8)
അപ്രത്യക്ഷരായ ജീവനക്കാർ/ പെൻഷൻകാർ എന്നിവരുടെ അവകാശികൾക്ക് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്.
ഇൻഡംനിറ്റി ബോണ്ട് (form 8A)
മൈനർ കുട്ടികൾ അവകാശികൾ ആയുള്ള ഗാർഡിയൻ നൽകേണ്ട ബോണ്ട്.
ഫേം 117A:
അധികമായി കൈപ്പറ്റിയെന്ന് പരിശോധനയിൽ ബോധ്യമാകുന്ന പെൻഷൻ ആനുകൂല്യങ്ങൾ തിരിച്ചടച്ചു കൊള്ളാമെന്ന സത്യപ്രസ്താവന.
ഫോം 5A:
കുടുംബ പെന്ഷന് അർഹതയുള്ള കുടുംബാംഗങ്ങളുടെ പേരുകൾ ഉൾപ്പെടുത്തി ജീവനക്കാരൻ പെൻഷനർ സമർപ്പിക്കുന്ന ഫോറം.
ഡിസ്ക്രിപ്റ്റീവ് റോൾ
ഒരു പെൻഷനറെ തിരിച്ചറിയുന്നതിനു വേണ്ടി ഫോട്ടോ,വിരലടയാളങ്ങൾ, ശാരീരികാടയാളങ്ങൾ,ഉയരം,ഒപ്പ് എന്നിവ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകുന്ന സാക്ഷ്യപത്രം.
Note:-മേൽപറഞ്ഞ രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ അപേക്ഷയോടൊപ്പം ചേർക്കുമ്പോൾ അത് അറ്റസ്റ്റ് ചെയ്തവ ആയിരിക്കണം