TDS (26Q and 24Q) ഓഫീസിൽ നിന്ന് തന്നെ അപ്ലോഡ് ചെയുന്നത് .
ഇതിനായി https://www.incometaxindiaefiling.gov.in/ എന്നാ സൈറ്റ് ല്‍ നമ്മള്‍ക്ക് ഒരു ലോഗിന്‍ ID and Password ഉണ്ടായിരിക്കണം.
ആദിമായി ആണ് ലോഗിൻ ചെയുന്നത് എങ്കിൽ നമ്മുടെ TAN ഈ സൈറ്റ് ൽ റെജിസ്റ്റർ ചെയ്തിരിക്കണം.കൂടാതെ TRACES ലും രജിസ്റ്റര്‍ ചെയ്തിരിക്കണം..(ഉണ്ടാവാന്‍ ആണ് സാധ്യതാ) അതിനായി രണ്ടു കാര്യങ്ങൾ നമ്മൾക്കു ആവശ്യമാണ് ITD ൽ നിന്നും TAN അലോട്ട്മെൻറ് ലെറ്റർ ആൻഡ് ഓഫീസർന്റെ പാൻ…ഇത് രണ്ടും സ്കാൻ ചെയ്തു ഒരു pdf ഫോർമാറ്റിൽ സേവ് ചെയ്തു വെക്കുക (രണ്ടും ഒരുമിച്ചു ).കൂടാതെ DSC ഉണ്ടായിരിക്കണം. ഇനി എങ്ങനെയാ രജിസ്റ്റർ ചെയുന്നത് എന്ന് നോക്കാം.
ഇതിനായി https://www.tdscpc.gov.in/ എന്നാ സൈറ്റ് ഓപ്പണ്‍ ചെയുക അപ്പോള്‍ താഴെകാണുന്ന പോലെയുള്ള ഒരു വിന്‍ഡോ ലഭിക്കും
ഇതില്‍ user ID ഉം Password ഉപയോഗിച്ചു ലോഗിന്‍ ചെയുക.തുടര്‍ന്ന്
Register at E-filing site എന്ന ലിങ്കില്‍ ക്ലിക്ക് ചെയുക
തുടര്‍ന്ന് redirect എന്നാ ലിങ്കില്‍ ക്ലിക്ക് ചെയ്മ്പോള്‍ incometaxindiaefiling എന്നാ സൈറ്റ് ലേക്ക് പോവുന്നതാണ്
ഇവിടെ കുറച്ചു കാര്യങ്ങൾ ഫിൽ ചെയേണ്ടതുണ്ട്..user ID നമ്മുടെ TAN തന്നെയായിരിക്കും.. പുതിയ ഒരു പാസ്സ്വേർഡ് നൽകുക.. സെക്യൂരിറ്റി ക്യുഎസ്റ്റെൻസ് സെലക്ട് ചെയ്തു ആൻസർ എന്റർ ചെയ്തു കൊടുക്കുക. ബാക്കിയുള്ള കോളങ്ങൾ എല്ലാം ഫിൽ ചെയ്തു നൽകുക.
നേരത്തെ തയാറാക്കി വെച്ച PDF അപ്ലോഡ് ചെയുക അതിൻ്റെ തൊട്ടുള്ള കോളങ്ങൾ ടിക് ചെയുക എന്നിട്ടു ക്ലിക് ചെയുക. (മൊബൈൽ നമ്പർ ആൻഡ് ഇമെയിൽ ഐഡി തെറ്റാതെ നൽകുക അതിലേക് OTP വരുന്നതാണ്.)
എന്നിട്ടു continue ക്ലിക് ചെയുക അപ്പോൾ OTP ലഭിക്കുകയും രെജിസ്ട്രേഷൻ വെരിഫിക്കേഷൻ എന്ന ഭാഗത്തേക് പോവുകയും ചെയുന്നതാണ് അവിടെ നമ്മുടെ മൊബൈൽ ആൻഡ് ഇമെയിൽ വന്നിട്ടുള്ള OTP എന്റർ ചെയ്തു നൽകുക അതോടുകൂടി നമ്മുടെ രെജിസ്ട്രേഷൻ പൂർത്തിയായി.
ഇനി നമ്മള്‍ക്ക് ലോഗിന്‍ ചെയാം https://www.incometaxindiaefiling.gov.in/ എന്നാ സൈറ്റ് ഓപ്പണ്‍ ചെയുക.
ഇതിൽ ലോഗിൻ ഐഡിയും പാസ്സ്വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയുക..എന്നിട്ടു ഫയൽ അപ്ലോഡ് ചെയ്യുന്നതിന് മുൻപ് ഓഫീസറുടെ DSC സൈറ്റ് ൽ രജിസ്റ്റർ ചെയേണ്ടതുണ്ട് ..അതിനായി Profile setting എടുക്കുക താഴെ കാണുന്ന പോലെ
അതിന് മുൻപ് നമ്മുക് ഒരു DSC യൂട്ടിലിറ്റി ആവശ്യമുണ്ട് (ഇത് സേവ് ചെയ്തു വെക്കുക എന്തെന്നാൽ അപ്ലോഡ് ചെയ്യണ്ട FVU ഫയൽ എല്ലാം ഇത് ഉപയോഗിച്ച് മാത്രമെ സൈൻ ചെയ്യാൻ സാധിക്കുകയുള്ളു )
DSC യൂട്ടിലിറ്റി ഡൌൺലോഡ് ചെയുക (നമ്മുടെ RPU പോലെ തന്നെ ഇതും അത് പോലെ extract ചെയ്തു ഓപ്പൺ ചെയ്യണം )
DSC ടോക്കൺ കമ്പ്യൂട്ടറിൽ ഇൻസേർട് ചെയുക.
DSC യൂട്ടിലിറ്റി ഓപ്പൺ ചെയുമ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പൺ ആവും അതിൽ
Register/ Reset password using DSC എന്ന് സെലക്ട് ചെയുക.
യൂസർ ഐഡി TAN തന്നെയാണല്ലോ അത് നൽകുക , ഓഫീസറുടെ പാൻകാർഡ് നമ്പർ നൽകുക .അതിന് ശേഷം DSC USB ടോക്കൺ എന്ന് സെലക്ട് ചെയുക അപ്പോൾ താഴെ സർട്ടിഫിക്കറ്റ് തിരഞ്ഞെടുക്കാം എന്നിട് Generate signature file ക്ലിക് ചെയുക.
അപ്പോൾ DSC പാസ്സ്വേർഡ് ചോദിക്കും അപ്പോൾ അത് എന്റർ ചെയ്തു കഴിഞ്ഞാൽ ഒരു ഫയൽ create ആയി അത് എവിടെയാ സ്റ്റോർ ചെയ്തിരിക്കുന്നത് എന്ന് ഒരു മെസേജ് ലഭിക്കും..ഇ ഫയൽ അറ്റാച് ചെയ്തു അപ്ലോഡ് ചെയ്യുന്നതോടെ DSC രജിസ്റ്റർ നടപടികൾ അവസാനിച്ചു.(ഇത് ഒരിക്കൽ ചെയ്താൽ മതി ആവും ഓഫീസർ മാറുബോൾ ഇത് വീണ്ടും ഇങ്ങനെ റെജിസ്റ്റർ ചെയ്യണം)
ഇനി FVU ഫയൽ സിപ്പ് ചെയ്യണം എന്നാൽ മാത്രമേ സൈൻ ചെയ്തു അപ്ലോഡ് ചെയ്യാൻ പറ്റുകയുള്ളു അത് എങ്ങനെയാ എന്ന് നോക്കാം .നേരത്തെ വാലിഡേറ്റ് ചെയ്തു വെച്ചാ 24 Q ആൻഡ് 26 Q ഫോൾഡർ ഓപ്പൺ ചെയ്തു FVU ഫയൽ ൽ റൈറ്റ് ക്ലിക് ചെയ്തു താഴെ കാണുന്ന പോലെ ചെയുക.
ഇങ്ങനെ ചെയ്യുബോൾ മുകളിൽ കാണുന്ന പോലെ ഒരു ZIP ഫോര്‍മാറ്റിലോട്ട് മറിട്ടുണ്ടാകും.
വീണ്ടും നമ്മുടെ DSC യൂട്ടിലിറ്റി ഓപ്പൺ ചെയുക അതിൽ Bulk Upload എന്ന് കാണും അത് എടുക്കുക
അവിടെ നമ്മൾ സിപ്പ് ചെയ്ത വെച്ച FVU ഫയൽ ബ്രൗസ് ചെയ്ത എടുക്കുക , TAN എന്റർ ചെയുക , ഓഫീസറിന്റെ പാൻകാർഡ് നമ്പർ എന്റർ ചെയ്തു ടോക്കൺ സെലക്ട് ചെയ്തു Generate Signature file എന്ന ബട്ടണിൽ ക്ലിക് ചെയുക.ഇപ്പോൾ DSC പാസ്സ്വേർഡ് ചോദിക്കും അത് എന്റർ ചെയ്തു നൽകുക.ഇപ്പോ സൈൻ ചെയ്ത ഒരു ഫയൽ നമ്മുടെ ഫോൾഡർ ൽ വന്നിട്ടുണ്ടാകും
ഇത് പോലെ 24Q and 26Q തന്നെ ചെയുക …ഒന്നുടെ Incometaxindiaefiling എന്ന സൈറ്റ് ൽ ലോഗിൻ ചെയുക.
ഇവിടെ ലേറ്റസ്റ്റ് വേർഷൻ FVU സെലക്ട് ചെയ്തു കൊടുക്കുക ,ഫിനാഷ്യൽ ഇയർ ,ഫോറം ടൈപ്പ് , ഏതു ക്വാർട്ടർ ആണ് എന്നും അപ്ലോഡ് ടൈപ്പ് സെലക്ട് ചെയ്തു വാലിഡേറ്റ് എന്ന ബട്ടണിൽ ക്ലിക് ചെയുക.
നമ്മൾ നേരത്തെ സൈൻ ചെയ്തു വെച്ചാ FVU ഫയൽ ഇവിടെ അപ്ലോഡ് ചെയ്തു താഴെ കാണുന്ന ബട്ടണിൽ ക്ലിക് ചെയുക …അതോടെ നമ്മുടെ ഫയൽ അപ്ലോഡ് ആയി കഴിഞ്ഞു. ഫയൽ അപ്ലോഡ് ആയി കഴിഞ്ഞു അപ്ലോഡ് ചെയ്തു റെസിപ്റ്റ് എടുക്കുന്നതിനായി.
View Details clik ചെയുക.
ടോക്കൺ നമ്പറിൽ ക്ലിക് ചെയുക അപ്പോൾ താഴെ കാണുന്ന പോലെ ഒരു വിൻഡോ ഓപ്പൺ ആവും അതിൽ നിന്നും
Clik here to download provisional Receipt എന്ന ലിങ്ക് ൽ ക്ലിക് ചെയ്തു ഡൌൺലോഡ് ചെയാം.
ഒരു PDF ഡൌൺലോഡ് ആവുകയും ചെയ്യും.അത് പാസ്സ്വേർഡ് പ്രൊട്ടക്ടഡ് ആണ്. പാസ്സ്വേർഡ് നമ്മുടെ TAN തന്നെയാണ്.ആ pdf ഓപ്പൺ ചെയ്യാനായി നമ്മുടെ ടാൻ small ലെറ്ററില്‍ ടൈപ്പ് ചെയുക .ഇത് പ്രിൻറ് എടുത്ത് ഓഫീസിൽ സൂക്ഷിച്ചാൽ മതിയാവും