സർക്കാർ ഓഫീസിലെ ഫയൽ ഇടപാടുകൾ എല്ലാം eoffice എന്ന ഫയൽ മാനേജ്മെന്റ് സിസ്റ്റത്തിലൂടെ ആണ്…അത് കൊണ്ട് തന്നെ ഒരു ഓഫീസിൽ നിന്നും മറ്റൊരു ഓഫീസിലേക് ഒരു ഓർഡർ അല്ലങ്കിൽ ഒരു സർട്ടിഫിക്കറ്റ് അതുമല്ലങ്കിൽ ഓഫീസ് കാര്യങ്ങളുമായി ബന്ധപ്പെട്ട ഏതൊരു രേഖയും ഇപ്പോ DSC വെച്ചാണ് നമ്മൾക്കു ലഭിക്കുന്നത്.
ഇ ഫയൽ ഒരു PDF ഫോർമാറ്റ് ൽ ആയിരിക്കും നമ്മൾക്കു ലഭിക്കുക അത് കൊണ്ട് തന്നെ ഇ ഫയൽ ഓപ്പൺ ചെയ്യുവാനായി Adobe Acrobat Reader DC എന്ന സോഫ്റ്റ്വെയർ ആവശ്യമാണ്.
ഡൌൺലോഡ് ചെയ്വാനായി ഇവിടെ ക്ലിക് ചെയുക
EG:
മുകളിൽ കാണുന്നത് DSC വെച്ച് സൈൻ ചെയ്ത ഒരു ഫയലിന് ഉദാഹരണം ആണ്..നമ്മൾ ഇ ഫയൽ ഓപ്പൺ ചെയുമ്പോൾ ഇങ്ങനെ ആയിരിക്കും കാണുവാൻ സാധിക്കുന്നത് ..
ഒരു കാര്യം മനസിലായിട്ടുണ്ടാവും താഴെ ഓഫീസറിന്റെ നെയിം ഉള്ളത് കൊണ്ട് ആ ഓഫീസർ ആണ് ഇത് സൈൻ ചെയ്തിരിക്കുന്നത്…താഴെ നെയിം ഉള്ളത് കൊണ്ട് ഇത് സൈൻ ചെയേണ്ട ആൾ ആ ഓഫീസർ തന്നെയാണ്…പക്ഷെ നമ്മൾ എങ്ങനെ വിശ്വസിക്കും ആ ഓഫീസർ തന്നെയാണോ സൈൻ ചെയ്തിരിക്കുന്നത് ?????
തുടക്കത്തിൽ ഒരു സർട്ടിഫിക്കറ്റ് ന്റെ കാര്യം നമ്മൾ പറഞ്ഞത് ഓർക്കുന്നുണ്ടോ ???? Digital Signature Certificate നോക്കി വെരിഫിയ ചെയ്യാം അതിനുമുൻപ് ഇ സർട്ടിഫിക്കറ്റ് CCA അംഗീകരിച്ചതാണോ എന്നറിയണം അതിന് സർട്ടിഫിക്കറ്റ് വാലിഡേറ്റ് ചെയ്യണം
signature ( ഒരു മഞ്ഞ നിറത്തിൽ ? മാർക്ക് കാണുന്നവിടെ ) കാണുന്ന ഭാഗത്തു റൈറ്റ് ക്ലിക് ചെയുക. തുടർന്ന് വരുന്ന ലിസ്റ്റിൽ നിന്നും
Show Signature Properties ക്ലിക് ചെയുക. ഇങ്ങനെ ഓപ്പൺ ആയി വരുന്ന വിൻഡോ ൽ നിന്നും
Show Signature Certificate എന്നതിൽ ക്ലിക് ചെയുക.
തുടര്ന്നു വരുന്ന വിൻഡോ ൽ നിന്നും trust ക്ലിക് ചെയുക
അതിന്റെ താഴെ കാണുന്ന Add to Trusted Certificates ക്ലിക് ചെയുക(ഇങ്ങനെ ആഡ് ചെയ്തു കഴിഞ്ഞാൽ ഒരു സർട്ടിഫിക്കറ്റ് ഒരു തവണ വാലിഡേറ്റ് ചെയ്താൽ മതിയാവും അടുത്ത തവണ ഇതേ DSC വെച്ച് ഒരു ഫയൽ ലഭിച്ചാൽ ഓട്ടോമാറ്റിക് ആയി വാലിഡേറ്റ് ആയിക്കോളും)
മുകളിൽ കാണുന്ന കോളം ടിക് ചെയ്തു OK ക്ലിക് ചെയുക
വീണ്ടും നേരത്തെ കണ്ടപോലെ ഒരു വിൻഡോ ആവും ഓപ്പൺ ആവുക അതിൽ
Validate Signature എന്നതിൽ ക്ലിക് ചെയുക.
അതോടെ signature ന്റെ അവിടെ ഇപ്പോ ഒരു പച്ച നിറത്തിൽ ടിക് വന്നിരിക്കുന്നത് കാണാം.
ഇനി നമ്മൾക്കു സർട്ടിഫിക്കറ്റ് ഒന്ന് പരിശോധിച്ച് നോക്കാം
Show Signature properties എന്നതിൽ ക്ലിക് ചെയുക.
Show Signature Certificate എന്നതിൽ ക്ലിക് ചെയുക.
ഈ രീതിയിലൂടെ നമ്മൾക്കു ഉറപ്പിക്കാം സൈൻ ചെയ്തിരിക്കുന്നത് ആ ഓഫീസർ തന്നെയാണോ എന്ന്…ഇതുപോലെ ഓഫീസിൽ ലഭിക്കുന്ന ഫയലുകളുടെ DSC പരിശോധിച്ച് ഉറപ്പ് വരുത്താം.