USB Token സിസ്റ്റത്തിന്റെ USB പോര്‍ട്ടില്‍ ഇൻസേർട്ട് ചെയ്തതിനു ശേഷം സ്പാർക്കിൽ ലോഗിൻ ചെയുക.
Administration എന്നതില്‍ ക്ലിക്ക് ചെയ്ത് താഴെ കാണുന്ന ലിസ്റ്റില്‍ നിന്ന് New Registration / Renewal of DSC എന്നതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ New DSC Registration / Renewal എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് USB Token പാസ്സ്വേർഡ് നൽകാൻ ഉള്ള ഓപ്ഷൻ വരും
അതിൽ പാസ്സ്വേർഡ് എന്റർ ചെയ്തു OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഡിജിറ്റല്‍ സിഗ്നേച്ചര്‍ സെലക്ട് ചെയ്യുന്നതിനുള്ള വിന്‍ഡോ പ്രത്യക്ഷപ്പെടും.
അതിൽ നെയിം , ഡിജിറ്റല്‍ സിഗ്നേച്ചര്‍ കാലാവധി എന്നിവയെല്ലാം കാണാം.നെയിം ന്റെ മുൻപിൽ കാണുന്ന സർക്കിൾ സെലക്ട് ചെയ്തു ഓക്കേ ക്ലിക് ചെയുക.
ഇപ്പോൾ Successfully Registered DSC in SPARK എന്ന മെസേജ് കാണാം..ഇതോടെ സ്പാർക്കിലെ നടപടികൾ പൂർത്തിയായി