ബില്ല് ഇ സബ്മിറ്റ് ചെയുവാൻ DSC ആവശ്യമുള്ളത് പോലെ തന്നെയാണ്…ബില്ല് പാസ്സ് ആക്കുന്നതിനു DSC ആവശ്യമുള്ളത് കൊണ്ട് ട്രഷറി ഓഫീസർമാരും അവരുടെ DSC കോർട്ടിസ് ൽ രജിസ്റ്റർ ചെയ്തിരിക്കണം..പുതിയ DSC എടുക്കുബോളും , ട്രാൻസ്ഫർ ആയി പോകുമ്പോഴും പോകുന്ന ഓഫീസിൽ DSC രജിസ്റ്റർ ചെയ്യണം ..അത് പോലെ തന്നെ ചിലപ്പോൾ ജൂനിയർ സുപ്രണ്ട് മാർ ഓഫീസറുടെ ചാർജ് വഹിക്കുമ്പോളും ബില്ല് പാസ്സ് ആക്കുവാൻ DSC കോർട്ടിസ് ൽ രജിസ്റ്റർ ചെയ്യണം..
നിലവിൽ കോർട്ടിസ് ൽ ഉള്ള DSC terminate ചെയ്താൽ മാത്രമേ പുതിയ ആളുടെ//DSC കോർട്ടിസ് ൽ രജിസ്റ്റർ ചെയുവാൻ സാധിക്കുകയുള്ളു.
അതിനായി ഓഫീസർ ലെവലിൽ കോർട്ടിസ് ൽ ലോഗിൻ ചെയുക.
DSC –>Treasury-DSC Confirmation എന്ന മെനുവിൽ ക്ലിക് ചെയുക.
തുടർന്ന് ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Edit എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.
ഇപ്പോൾ താഴെ കുറച്ചു DSC ലിസ്റ്റ് കാണും…അതിൽ ആക്റ്റീവ് ആയിട്ടുള്ള DSC യുടെ നേരെ റൈറ്റ് സൈഡ് എഡിറ്റ് എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.
തുടർന്ന് താഴെ DSC ഡീറ്റെയിൽസ് കാണാൻ സാധിക്കും.
ഇവിടെ റിലീവ്ഡ് ഡേറ്റ് എന്ന കോളം മാത്രം ഫിൽ ചെയ്തു നൽകുക..(എന്നാണോ ഇത് ചെയുന്നത് ആ തീയതി നൽകുക )
തുടർന്ന് Save എന്ന ബട്ടണിൽ ക്ലിക് ചെയുക. ഇപ്പോൾ കോർട്ടിസ് ൽ നിന്നും നേരത്തെ ഉണ്ടായിരുന്ന DSC പോയി… ഇനി പുതിയത് രജിസ്റ്റർ ചെയ്യാം
USB Token സിസ്റ്റത്തിന്റെ USB പോര്‍ട്ടില്‍ ഘടിപ്പിക്കുക. എന്നിട്ട് കോർട്ടിസ് ൽ
DSC–>Treasury DSC Registration എന്ന മെനുവിൽ ക്ലിക് ചെയുക.
തുടർന്ന് ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Entry എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.
ട്രഷറി സെലക്ട് ചെയ്തു കൊടുക്കുക..പെൻ നമ്പർ എന്റർ ചെയുക (ആരുടെ DSC ആണോ രജിസ്റ്റർ ചെയുന്നത് അവരുടെ PEN ), തീയതി സെലക്ട് ചെയ്തു താഴെ കാണുന്ന proceed എന്ന ബട്ടണിൽ ക്ലിക് ചെയുക.
തുടര്‍ന്ന് USB Token പാസ്സ്വേർഡ് നൽകാൻ ഉള്ള ഓപ്ഷൻ വരും
അതിൽ പാസ്സ്വേർഡ് എന്റർ ചെയ്തു OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
നമ്മുടെ DSC ഡീറ്റെയിൽസ് കാണുവാൻ കഴിയും..അതിൽ Save എന്ന ബട്ടണിൽ ക്ലിക് ചെയുക.
ഇതോടെ DSC കോർട്ടിസ് സേവ് ആയി ഇനി ഇത് കൺഫേം ചെയ്യണം.
കൺഫേം ചെയുവാനയി DSC–>DSC-Treasury Confirmation എന്ന മെനുവിൽ ക്ലിക് ചെയുക.
തുടർന്ന് ഓപ്പൺ ആയി വരുന്ന വിൻഡോയിൽ Confirm എന്ന ഓപ്ഷനിൽ ക്ലിക് ചെയുക.
ഇവിടെ നമ്മുടെ ട്രഷറിയുടെ നെയിം സെലക്ട് ചെയ്തു ലിസ്റ്റ് എന്നതിൽ ക്ലിക് ചെയുമ്പോൾ ഇപ്പോൾ നമ്മൾ രജിസ്റർ ചെയ്ത DSC കാണാൻ കഴിയും അതിൽ കൺഫേം എന്നത് ക്ലിക് ചെയുക.
താഴെ കാണുന്ന പോലെ ഒരു മെസ്സേജ് ലഭിക്കുന്നതാണ്.
ഇതോടെ കോർട്ടിസ് ൽ DSC രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായി കഴിഞ്ഞു.