ബിംസിൽ DSC രജിസ്റ്റർ ചെയ്യുവാനായി USB Token സിസ്റ്റത്തിന്റെ USB പോര്‍ട്ടില്‍ ഘടിപ്പിക്കുക..വെബ് ബ്രൗസർ ഓപ്പൺ ചെയ്തു bims.treasury.kerala.gov.in എന്ന അഡ്രസ്സ് ടൈപ്പ് ചെയ്തു എന്റർ കീ പ്രസ്സ് ചെയുക. താഴെ കാണുന്ന പോലെ വിൻഡോ ഓപ്പൺ ആയി വരുന്നതാണ് അതിൽ
DSC Registration/Renewal എന്ന ലിങ്കിൽ ക്ലിക് ചെയുക. തുടർന്ന് വരുന്ന വിൻഡോ ൽ
നമ്മുടെ DDO കോഡ് ഉം ഓഫീസറുടെ പെൻ നമ്പറും ടൈപ്പ് ചെയ്തു Next ക്ലിക് ചെയുക.
ഇങ്ങനെ ഒരു മെസേജ് വരും അതിൽ proceed ക്ലിക് ചെയുക. അപ്പോൾ താഴെ കാണുന്ന പോലെ ഒരു വിന്‍ഡോ വരും
ഇതിൽ ട്രഷറി, ഡിപ്പാർട്മെൻറ് ,ഓഫീസ് , DDO ഡെസിഗ്നേഷൻ എന്നിവയോടെ രജിസ്ട്രേഷൻ ഡീറ്റെയിൽസ് കാണാൻ കഴിയും ഇതിൽ കാണുന്ന proceed എന്ന ബട്ടൺ ക്ലിക് ചെയുക.
തുടര്‍ന്ന് USB Token പാസ്സ്വേർഡ് നൽകാൻ ഉള്ള ഓപ്ഷൻ വരും
അതിൽ പാസ്സ്വേർഡ് എന്റർ ചെയ്തു OK ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
നമ്മുടെ DSC ഡീറ്റെയിൽസ് കാണുവാൻ കഴിയും..അതിൽ Register എന്ന ബട്ടണിൽ ക്ലിക് ചെയുക. തുടർന്ന് വരുന്ന വിൻഡോയിൽ
Confirm എന്ന ബട്ടൺ ക്ലിക് ചെയുക. കുറച്ചു സെക്കൻഡ് വെയിറ്റ് ചെയുക..തുടർന്ന് ഇത് പോലെ ഒരു മെസ്സേജ് കാണാൻ സാധിക്കും
OK എന്ന ബട്ടൺ ക്ലിക് ചെയുക. .തുടര്‍ന്ന് താഴെ കാണുന്ന പോലെ ഒരു വിൻഡോ കാണാം
അതിൽ Print എന്ന ബട്ടണില്‍ ക്ലിക് ചെയ്തു രജിസ്ട്രേഷന് റിക്വസ്റ്റ് ഡൌൺലോഡ് ചെയ്യാം.(ചില നേരത്തെ പ്രിന്റ് എന്ന ഓപ്ഷൻ വന്നില്ലെങ്കിൽ ..ഒരിക്കൽ കുടി രജിസ്റ്റർ ചെയുക.) ഇത് അതത് ട്രഷറിയില്‍ സമര്‍പ്പിക്കുക..DSC ട്രഷറിയില്‍ നിന്നും ഓണ്‍ലൈനായി അപ്രൂവ് ചെയ്തു കഴിഞ്ഞാല്‍ മാത്രമേ നമുക്ക് സ്പാർക് , ബിംസിലൂടെയുള്ള ബില്ലുകള്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിച്ച് ഇ-സബ്മിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ..
രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല, അല്ലങ്കിൽ റിക്വസ്റ്റ് പ്രിന്റ് ൽ നേരത്തെ ഉണ്ടായിരുന്ന DDO യുടെ നെയിം ആണ് വരുന്നത് എങ്കിൽ ട്രഷറിയിൽ കോണ്ടാക്ട് ചെയ്തു നേരത്തെ ബിംസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള DSC Terminate ചെയുക..എന്നിട്ടു വീണ്ടും ശ്രമിക്കുക
രജിസ്ട്രേഷന് റിക്വസ്റ്റ് ന്റെ ഒരു മാതൃക ചുവടെ നൽകുന്നു..