ദേശീയ പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുകയും സർവീസിലിരിക്കെ മരണമടയുകയും ചെയ്യുന്ന ജീവനക്കാരൻ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 30% ത്തിനു തുല്യമായ തുക അവകാശികൾക്ക് ആശ്വാസ ധനസഹായമായി ലഭിക്കുന്നതാണ് GO(P) no.126/2016 fin dtd 31-08-2016
വ്യവസ്ഥകൾ
- PFRDA (Pension Fund Regulatory And Development Authority) കുടുംബ പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതു വരെ മാത്രമായിരിക്കും ഈ ആനുകൂല്യം
- നിലവിലുള്ള സമാശ്വാസ തൊഴിൽദാന പദ്ധതിയുടെ വ്യവസ്ഥകൾ പ്രകാരം അപേക്ഷ സമർപ്പിക്കുന്ന അവരുടെ കാര്യത്തിൽ ഈ ആനുകൂല്യം അവകാശികൾക്ക് തൊഴിൽ ലഭിക്കുന്നതുവരെ മാത്രമായിരിക്കും
- സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം തൊഴിൽ ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാത്തവരുടെ കാര്യത്തിൽ അപേക്ഷ സമർപ്പിക്കുവാൻ അനുവദിച്ചിരിക്കുന്ന രണ്ടുവർഷം വരെയും, അർഹതയുള്ളവർ പ്രായപൂർത്തിയാകാത്തവർ ആണെങ്കിൽ അവർ പ്രായപൂർത്തിയായിന് ശേഷം മൂന്നുവർഷം വരെയും തുക ലഭിക്കുന്നതാണ്
അവകാശികൾ മുൻഗണനാക്രമത്തിൽ
(a) ജീവനക്കാരന്റെ ഭാര്യ
(b) ജീവനക്കാരിയുടെ ഭർത്താവ്
(c) 25 വയസ്സിനു താഴെയുള്ള മകൻ / മകൾ
- വിവാഹിതരാകുന്നത് വരെയോ തൊഴിൽ ലഭിക്കുന്നതുവരെ വരെയോ ഏതാണോ ആദ്യം അതുവരെ ആനുകൂല്യം ലഭിക്കും
- 25 വയസ്സിൽ താഴെ പ്രായമുള്ള ഒന്നിലധികം മക്കൾ ഒരേസമയം അവകാശികളായി വന്നാൽ മൂത്ത ആൾക്ക് ആദ്യം, പിന്നീട് അടുത്ത ആൾക്ക് എന്നീ ക്രമത്തിലേ ആനുകൂല്യം അനുവദിക്കുകയുള്ളൂ
(d) ദത്തു മക്കൾ
- വിവാഹിതരാകുന്നത് വരെയോ തൊഴിൽ ലഭിക്കുന്നതുവരെ വരെയോ ഏതാണോ ആദ്യം അതുവരെ ആനുകൂല്യം ലഭിക്കും
- 25 വയസ്സിൽ താഴെ പ്രായമുള്ള ഒന്നിലധികം മക്കൾ ഒരേസമയം അവകാശികളായി വന്നാൽ മൂത്ത ആൾക്ക് ആദ്യം, പിന്നീട് അടുത്ത ആൾക്ക് എന്നീ ക്രമത്തിലേ ആനുകൂല്യം അനുവദിക്കുകയുള്ളൂ
(e) മാതാപിതാക്കൾ (KSR ഭാഗം 3 ചട്ടം 90(6A) ബാധകം )
- ജീവിതാവസാനം വരെ തുക രണ്ടുപേർക്കും തുല്യമായി ലഭിക്കുന്നതാണ്
- സ്വന്തമായി വരുമാനമാർഗ്ഗം ഇല്ലാതിരിക്കുകയും മരിച്ച ജീവനക്കാരനെ/ ജീവനക്കാരിയെ പൂർണ്ണമായും ആശ്രയിച്ചു കഴിയുന്ന മാതാപിതാക്കൾക്ക് ഈ ആനുകൂല്യത്തിനു അർഹതയുണ്ട്
- മരണപ്പെട്ട ജീവനക്കാരന്റെ / ജീവനക്കാരിയുടെ മാതാപിതാക്കൾക്ക് നല്ല നിലയിൽ കഴിയുന്ന മറ്റ് ആൺ മക്കളോ പെൺ മക്കളോ ഉണ്ടായിരിക്കാൻ പാടില്ല.
- മാതാപിതാക്കളിൽ ഒരാൾ മരണമടഞ്ഞാൽ ആ വിഹിതം കൂടി ജീവിച്ചിരിക്കുന്ന ആളിന് ലഭിക്കും
പ്രധാന സർട്ടിഫിക്കറ്റുകളും രേഖകളും
(1) അപേക്ഷാ ഫോം Download
- അപേക്ഷകന്റെ ഫോട്ടോ ഓഫീസ് മേധാവി സാക്ഷ്യപ്പെടുത്തണം
- സ്ഥലത്തെ രണ്ട് ആദരണീയരായ വ്യക്തികൾ സാക്ഷ്യപ്പെടുത്തണം
(2) പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് (Heir ship Certificate ):
അവകാശികൾ ആരൊക്കെയെന്നതിന് തഹസീൽദാർ നൽകുന്ന സർട്ടിഫിക്കറ്റ്.
(3) സത്യപ്രസ്താവന Download
(4) മരണ സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
(5) ഡിസ്ക്രിപ്റ്റീവ് റോൾ Download
(6) നോൺ മാരിയേജ് സർട്ടിഫിക്കറ്റ്:
അപേക്ഷകൻ വിവാഹിതനല്ല എന്നതിന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ്.
കൂടാതെ ഈ സത്യപ്രസ്താവനയും Download
(7) അപേക്ഷകന്റെ ജനനതീയതി തെളിയിക്കുന്ന രേഖ
സ്വയം സാക്ഷ്യപ്പെടുത്തിയത്
(8) ഗാർഡിയൻഷിപ്പ് സർട്ടിഫിക്കറ്റ്
മൈനർ കുട്ടികൾ അവകാശികൾ ആയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിന് തഹസിൽദാരിൽ നിന്നും ലഭിക്കുന്നതുമായ സർട്ടിഫിക്കറ്റ്
മുകളിൽ ചേർത്തിരിക്കുന്ന മുഴുവൻ രേഖകളുടെയും രണ്ടു പകർപ്പുകൾ വീതം മരണപ്പെട്ട ജീവനക്കാരൻ/ ജീവനക്കാരി അവസാനമായി ജോലിചെയ്ത് സ്ഥാപനത്തിന്റെ മേധാവിക്ക് ജീവനക്കാരന്റെ ആശ്രിതൻ/ ആശ്രിത സമർപ്പിക്കേണ്ടതാണ്
- Note: അപേക്ഷാതീയതി കൃത്യമായി രേഖപ്പെടുത്തണം
- Note: മരണമടയുന്ന ജീവനക്കാരൻ / ജീവനക്കാരി അവിവാഹിതൻ/ അവിവാഹിതായാണെങ്കിൽ ആശ്വാസ ധനസഹായം മാതാപിതാക്കൾക്ക് നൽകുന്നതിനായി മാതാവും പിതാവും സംയുക്ത അപേക്ഷ സമർപ്പിക്കേണ്ടതാണ്
ധനസഹായം അനുവദിച്ചുകൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് ലഭിച്ചാൽ ആശ്രിതൻ/ ആശ്രിത ബന്ധപ്പെട്ട ട്രഷറി ഓഫീസറെ സമീപിക്കേണ്ടതാണ്
- ധനസഹായം ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ടിന്റെ ഫോട്ടോ പതിച്ച ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് ട്രഷറിയിൽ നൽകേണ്ടതാണ്
- മരണപ്പെട്ട വ്യക്തിയുടെ ഭാര്യ/ ഭർത്താവ് പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ്, സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിതന് ജോലി ലഭിച്ചിട്ടില്ല എന്ന സത്യപ്രസ്താവന, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ എല്ലാ വർഷവും ജനുവരി മാസം ബന്ധപ്പെട്ട ട്രഷറിയിൽ ഹാജരാക്കേണ്ടതാണ്
സ്ഥാപന മേധാവി/DDO അപേക്ഷകൾ പരിശോധിച്ചതിനുശേഷം മരണപ്പെട്ട വ്യക്തിയുടെ PEN നമ്പർ, LPC, ശമ്പളം കൈപ്പറ്റിയിരുന്ന ട്രഷറിയുടെ പേര് ഉൾപ്പെടെ ശുപാർശ സഹിതം അപേക്ഷ ഉചിതമാർഗ്ഗേന ധനകാര്യ(NPS-cell) വകുപ്പിന് അയക്കേണ്ടതാണ്
ധനസഹായം അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് ഓഫീസ് മേധാവിക്കും ലഭിക്കുന്നതാണ്
Note:-
- സൂപ്പർ ന്യൂമററി തസ്തികയിൽ നിയമിക്കപ്പെട്ടതും പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ അംഗമായിരിക്കുന്നതുമായ ജീവനക്കാരനാണ് മരണപ്പെട്ടിരിക്കുന്നതെങ്കിൽ ടിയാന്/ ടിയാരിയ്ക്ക് റെഗുലർ തസ്തികയിൽ നിയമനം ലഭിച്ച തീയതി അപേക്ഷയിൽ കൃത്യമായി രേഖപ്പെടുത്തണം
- ശമ്പള പരിഷ്കരണ തീയതിക്ക് ശേഷം മരണപ്പെടുന്ന ജീവനക്കാരൻ/ ജീവനക്കാരി ആണെങ്കിൽ പുതുക്കിയ ശമ്പളസ്കെയിലിന്റെ അടിസ്ഥാനത്തിലുള്ള വിവരങ്ങളാണ് അപേക്ഷയ്ക്കൊപ്പം ചേർക്കേണ്ടത്
- പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട് മരണപെട്ടവരുടെ ആശ്രിതർക്ക് ആശ്രിത നിയമന വ്യവസ്ഥ പ്രകാരം ജോലി ലഭിക്കുകയാണെങ്കിൽ പ്രസ്തുത വിവരം ഓഫീസ്/വകുപ്പ് മേധാവി ധനകാര്യ(NPS-cell) വകുപ്പിന് യഥാസമയം അറിയിക്കേണ്ടതാണ്
- ആശ്രിത നിയമനവ്യവസ്ഥ പ്രകാരം സമയപരിധിക്കുള്ളിൽ അപേക്ഷ സമർപ്പിക്കാതിരിക്കുകയോ ജോലി സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ ഓഫീസ് മേധാവി പ്രസ്തുത വിവരം ധനകാര്യ(NPS-cell) വകുപ്പിനെ അറിയിക്കേണ്ടതാണ്
ധനസഹായം അനുവദിച്ചു കൊണ്ടുള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് ട്രഷറിയിൽ ലഭിക്കുന്നതാണ്
ആശ്വാസ ധനസഹായം സ്വീകരിക്കുന്ന വ്യക്തി, ധനസഹായം അനുവദിച്ചു കൊണ്ടുള്ള ധനകാര്യ (NPS-cell) വകുപ്പിന്റെ ഉത്തരവുമായി ബന്ധപ്പെട്ട ട്രഷറി ഓഫീസറെ സമീപിക്കുന്ന മുറയ്ക്ക് ധനസഹായ വിതരണത്തിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്
- ഡിസ്ക്രിപ്റ്റീവ് റോൾ പരിശോധിച്ച് യഥാർത്ഥ അവകാശി ആണെന്ന് ഉറപ്പുവരുത്തുക
- ധനസഹായം വിതരണം ചെയ്യുന്നതിന് ഫോട്ടോ പതിച്ച ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ് ഹാജരാക്കുവാൻ നിർദ്ദേശം നൽകുക.
- PIMS ൽ Master–>Pension Master–>Add പെൻഷൻ ടൈപ്പ് 178 (2071-01-117-90(NP-V) സെലക്ട് ചെയ്തത് PPO നമ്പറിന് പകരം ഉത്തരവിൽ പറഞ്ഞിരിക്കുന്ന Compassionate Assistance Allotment Number (CAAN) ആണ് ചേർക്കേണ്ടത് ആവശ്യമായ എല്ലാ വിവരങ്ങളും പെൻഷൻ മാസ്റ്ററിൽ രേഖപ്പെടുത്തിയതിനു ശേഷം ധനസഹായ പ്രോസസ്സിങ്ങിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്
Note:-
- വിതരണം നിർത്തലാക്കുവാൻ ഉള്ള ധനകാര്യ വകുപ്പിന്റെ ഉത്തരവ് ലഭിക്കുന്നതുവരെ ടി ധനസഹായo മുൻകൂർ അല്ലാതെ പ്രതിമാസം നൽകേണ്ടതാണ്
- മരണപ്പെട്ട വ്യക്തിയുടെ ഭാര്യ/ ഭർത്താവ് പുനർ വിവാഹം കഴിച്ചിട്ടില്ല എന്ന സർട്ടിഫിക്കറ്റ്, സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിതന് ജോലി ലഭിച്ചിട്ടില്ല എന്ന സത്യപ്രസ്താവന, ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ എല്ലാ വർഷവും ജനുവരി മാസം ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കുന്നുണ്ടെന്ന് ട്രഷറി ഓഫീസർ ഉറപ്പ് വരുത്തേണ്ടതാണ് (ടി രേഖകളുടെ പകർപ്പ് ധനകാര്യ(NPS-cell) വകുപ്പിന് സമർപ്പിക്കേണ്ടതാണ്)
- താഴെക്കാണുന്ന മാതൃകയിൽ ഒരു രജിസ്റ്റർ തയ്യാറാക്കി ട്രഷറി ഓഫീസർ സാക്ഷ്യപ്പെടുത്തി സൂക്ഷിക്കേണ്ടതും ആണ്