ഇന്റർനെറ്റ് കണക്ഷനുള്ള ഏതു കമ്പ്യൂട്ടറിൽ ഇരുന്നുകൊണ്ട് നമ്മുക് നമ്മുടെ ബില്ല് എല്ലാം DSC ഉപയോഗിച്ച് ഇ-സബ്മിറ്റ് ചെയ്യാവുന്നതാണ്…ഇതുവരെ DSC ഒന്നും ഇൻസ്റ്റാൾ ചെയ്യാത്ത ഒരു കമ്പ്യൂട്ടറിൽ എങ്ങനെ നമുക് DSC ടോക്കൺ ഡ്രൈവറും , NICDSigner ഇൻസ്റ്റാൾ ചെയുന്നത് എന്ന് നോക്കാം..
NICDSigner എന്ന ആപ്ലിക്കേഷൻ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കുവാൻ ജാവയുടെ സഹായം ആവശ്യമാണ്. ജാവ കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നറിയാൻ ആയി Control Panel-Programs ക്ലിക് ചെയുക.
ഇല്ലങ്കിൽ നമ്മുട സിസ്റ്റം പ്രോപ്പർട്ടീസ് നോക്കി എത്ര ബിറ്റ് OS ആണ് എന്ന് മനസിലാക്കി അതെ ബിറ്റ് ഉള്ള ജാവ ഇൻസ്റ്റാൾ ചെയുക.
സിസ്റ്റം പ്രോപ്പർട്ടീസ് നോക്കുവാനായി Control Panel–>System and Security–>System
Install Java 64-bit Download
Install Java 32-bit Download
ജാവ നമ്മുടെ സിസ്റ്റത്തിൽ ഉണ്ടെങ്കിൽ ടോക്കൺ ഇൻസ്റ്റാൾ ചെയുന്നതിലെക് കടക്കാം…
DSC അടങ്ങിയ USB Token കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഒരു യു.എസ്.ബി ഡ്രൈവില്‍ ഇന്‍സര്‍ട്ട് ചെയ്യുക. താഴെ കാണുന്ന പോലുള്ള ഒരു AutoPlay വിന്‍ഡോ തുറന്ന് വരും.
ഇതില്‍ Run Setup.exe എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക. (അഥവാ നിങ്ങള്‍ AutoPlay ഓപ്ഷന് ഡിസേബിള്‍ ചെയ്തിട്ടുണ്ടെങ്കില്‍ My Computer ഓപ്പണ്‍ ചെയ്ത് CD Drive(X) ProxKey –> Setup.exe എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് Do you want to allow the following program to make changes to the computer..? എന്നതില്‍ Yes എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് അല്പ സമയത്തിനുള്ള ഇന്സ്റ്റലേഷന് പൂര്‍ത്തിയാവുകയും താഴെ കാണുന്ന വിന്‍ഡോ ലഭിക്കുകയും ചെയ്യും. ഇതില്‍ Finish ബട്ടണ്‍ അമര്‍ത്തുക.
Epass ആയാലും Trustkey USB Token ആയാലും ഇതിന്റെ ഇന്സ്റ്റലേഷന് രീതി ഇത് പോലെ തന്നെയാണ്.
ProxKey Token Driver Download
ePass2003 Token Driver Download
TrustKey Token Driver Download
NICDsigner ഇൻസ്റ്റാൾ ചെയുന്നത്
നമ്മുടെ ബിംസിലും ,സ്പാർക്കിലും DSC വെച്ച് സൈൻ ചെയുവാൻ ഒരു ആപ്പ്ലിക്കേഷന്റെ സഹായം ആവശ്യമാണ് എന്ന് തുടക്കത്തിൽ പറഞ്ഞിരുന്നല്ലോ അതിന് നമ്മളെ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ ആണ് NICDSign.. ഇ ആപ്ലിക്കേഷൻ Bims ലോഗിൻ പേജിൽ ഡൗൺലോഡ്സ് എന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്തെടുക്കാം.
NICDSign ഡൌൺലോഡ് ചെയ്യാനായി ഇവിടെ ക്ലിക് ചെയുക
ഇപ്പൊ ഡൌൺലോഡ് ചെയ്ത NICDSign എന്ന ഫയലില്‍ ഡബിള്‍ ക്ലിക്ക് ചെയുക.. തുടര്‍ന്ന് Do you want to allow the following program to make changes to the computer..? എന്നതില്‍ Yes എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
ഇന്സ്റ്റലേഷന് ആരംഭിക്കുമ്പോള്‍ തന്നെ താഴെ കാണുന്ന Browser Configuration പൂര്‍ത്തീകരിച്ചിട്ടില്ല എന്ന് കാണിക്കുന്ന വാണിംഗ് മെസേജ് പ്രത്യക്ഷപ്പെടും
.
OK എന്ന ബട്ടണിൽ ക്ലിക് ചെയുക. തുടര്‍ന്ന് വരുന്ന വിന്‍ഡോകളില്‍ Next ബട്ടണ്‍ ക്ലിക് ചെയ്തു മുന്നോട്ട് പോവുക.
ഇന്സ്റ്റലേഷന്പൂര്ത്തിയായിക്കഴിഞ്ഞാല് താഴെ കാണുന്ന വിന്‍ഡോ ദൃശ്യമാകും. അവിടെ Finish ബട്ടണ്‍ അമര്‍ത്തുക.
താഴെ കാണുന്ന ഒരു കമാന്റ് ബോക്സ് പ്രത്യക്ഷപ്പെട്ട്
3 സെക്കന്റ് കഴിഞ്ഞാല്‍ അപ്രത്യക്ഷമാകും. NICDSign പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.
USB ടോക്കൺ കണക്ട് ചെയുക. നമ്മുടെ സിസ്റ്റത്തിന്റെ ടാസ്ക് ബാറില്‍ വലതു മൂലയിലും NICDSign ഐക്കണ്‍ പ്രത്യക്ഷപ്പെടും. വന്നില്ല എങ്കിൽ desktop ൽ ഉള്ള NICDSign എന്ന ഐക്കൺ ഡബിൾ ക്ലിക് ചെയ്തു ഓപ്പൺ ചെയുക.
ഈ ഐക്കണില്‍ Right Click ചെയ്യുക. അപ്പോള്‍ പ്രത്യക്ഷപ്പെടുന്ന ലിസ്റ്റിൽ നിന്നും Settings എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
താഴെ കാണുന്ന വിന്‍ഡോ കാണാം
അതില്‍ Select Your USB Token എന്നതിന് നേരെയുള്ള കോമ്പോ ബോക്സില്‍ ക്ലിക്ക് ചെയ്ത് നമ്മുടെ ഡിവൈസ് ടൈപ്പ് ഏതെന്ന് സെലക്ട് ചെയ്യുക.. Proxkey, Trustkey, ഇവ രണ്ടും അല്ലാത്ത മറ്റൊന്നാണ് നമ്മുക്ക് ലഭിച്ച ഡിവൈസ് എങ്കില്‍ ലിസ്റ്റില്‍ കാണുന്ന Custom എന്നത് സെലക്ട് ചെയ്താല്‍ മതി.
എന്നിട്ടു സേവ് ബട്ടൻ ക്ലിക് ചെയുക….
സേവ് ചെയ്യുന്നതിന് മുൻപ് ഒരു കാര്യം ശ്രദ്ധിക്കുക ഡിവൈസ് സെലക്ട് ചെയ്തപ്പോൾ അതിന്റെ ടോക്കൺ ഡ്രൈവറും താഴെ ടോക്കൺ ഡ്രൈവർ എന്ന ബോക്സിൽ വന്നിട്ടുണ്ടോ എന്ന് …വന്നിട്ടില്ല എങ്കിൽ ടോക്കൺ ഡ്രൈവർ എന്ന് ബോക്സസിനു നേരെ കാണുന്ന ഫോൾഡർ ഓപ്പൺ ചെയ്തു താഴെ പറയുന്ന ഡ്രൈവർ ഫയൽ സെലക്ട് ചെയ്തു സേവ് ചെയുക..
epass2003 : C:\Windows\System32\eps2003csp11v2.dll
M Token : C:\Windows\System32\CryptoIDA_pkcs11.dll
അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു മെസേജ് പ്രത്യക്ഷപ്പെടുന്നു.
അതിന് ശേഷം USB Token ഒന്ന് ഡിസ്കണക്ട് ചെയ്ത് വീണ്ടു കണക്ട് ചെയുക.
ഇന്റെര്‍നെറ്റ് ബ്രൌസറുകളില് ചില സെറ്റിംഗ്സ് നടത്തേണ്ടതുണ്ട്. എന്നാൽ മാത്രമേ നമ്മുക് DSC ബിംസിലും , സ്പാർക്കിലും , കോർട്ടിസ്റലും ഉപയോഗിക്കുവാൻ സാധിക്കുകയുള്ളു
ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ താഴെ കാണുന്ന അഡ്രസ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക
chrome://flags/#allow-insecure-localhost
അപ്പോള്‍ താഴെ കാണുന്ന വിന്‍ഡോ പ്രത്യക്ഷമാകും. അതില്‍ ആദ്യമായി കാണുന്ന (മഞ്ഞ നിറത്തിൽ) ഓപ്ഷന് എനാബിള്‍ ചെയ്യുക.
ഈ ഓപ്ഷന് എനാബിള്‍ ചെയ്യുന്നതോടുകൂടി ഈ വിന്‍ഡോയുടെ താഴെ വലതു മൂലയിലായി Relaunch Now എന്ന ഒരു ബട്ടണ്‍ പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
ഇതോടെ ഗൂഗിള്‍ ക്രോം ബ്രൗസര്‍ റീസ്റ്റാര്‍ട്ട് ആയി വരികയും സെറ്റിംഗ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്നു..
മോസില്ല ഫയര്‍ഫോക്സ് ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് അഡ്രസ് ബാറില്‍ താഴെ കാണുന്ന അഡ്രസ് ടൈപ്പ് ചെയ്ത് എന്റര്‍ കീ അമര്‍ത്തുക
https://treasury.kerala.gov.in/bims/dsc/rootCA.crt
അപ്പോള്‍ താഴെ കാണുന്ന ഒരു വിന്‍ഡോ ഓപ്പൺ ആയി വരും
ട്രസ്റ്റ് ബോക്സിൽ ടിക് ചെയ്തു. താഴെ ഉള്ള OK ബട്ടൺ ക്ലിക് ചെയുക
ഇതോടെ സെറ്റിംഗ്സ് പൂര്‍ത്തിയാവുകയും ചെയ്യുന്നു.