- KSR അവധി നിയമങ്ങൾ ബാധകമല്ലാത്ത മേഖലയിൽനിന്നും അവ ബാധകമായ തസ്തികയിലേക്ക് സ്ഥലം മാറ്റപ്പെടുന്ന ഉദ്യോഗസ്ഥന്, മാറ്റത്തിന് മുമ്പുള്ള സേവനത്തിന്റെ അടിസ്ഥാനത്തിൽ പുതിയ തസ്തികയുമായി ബന്ധപ്പെട്ട അവധിക്ക് സാധാരണഗതിയിൽ അർഹതയുണ്ടായിരിക്കുന്നതല്ല. [Ksr rule 63 (a)]
- സേവനത്തിൽ നിന്നും പിരിച്ചുവിടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്ത ഒരു ജീവനക്കാരനെ, പുനർവിചാരണയുടെയോ പുനപരിശോധനയുടെയോ ഫലമായി തിരികെ ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ, മുൻകാലസേവനകാലം അവധി കണക്കാക്കാൻ യോഗ്യമായ കാലയളവായി പരിഗണിക്കാവുന്നതാണ്.[ ksr rule 63(b)]
- ഒരേ സമയം നാലുമാസത്തിൽ കൂടുതലായി വരുന്ന ശബളമില്ലാത്ത അവധി സർക്കാരിന് മാത്രമേ അനുവദിക്കാൻ അധികാരമുള്ളൂ..[ rule 64 (5.10.1976 ലെ GO(P) 313/76/fin)]
- ജീവനക്കാർക്ക് അവധിക്ക് അവകാശമുണ്ടെങ്കിലും “അർഹതയുടെ പേരിൽ അവധിക്കു വേണ്ടി അവകാശം ഉന്നയിക്കാവുന്നതല്ല അല്ല”[rule 65]
- ഒരു ജീവനക്കാരൻ അപേക്ഷിച്ച് അവധിയുടെ തരം വ്യത്യസപ്പെടുത്താൻ അവധി അനുവദിക്കുന്ന അധികാരികൾക്ക് അനുവാദമില്ല.
- കാഷ്വൽ ലീവ്, ഓഫുകൾ, ഹോളിഡേകൾ എന്നീ മൂന്നു വിഭാഗം അവധികളും ഒന്നിച്ച് എടുക്കാൻ പാടില്ല. മാത്രമല്ല ഇത്തരത്തിലുള്ള അവധികൾ എല്ലാം കൂടി ചേർത്ത് ഒറ്റത്തവണ പരമാവധി 15 ദിവസമേ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കാവൂ.
അവധികള്‍ രണ്ട് തരത്തിലായി തരം തിരി ക്കപ്പെട്ടിരിക്കുന്നു.
1) Ordinary leave.
2). Special leave .
Ordinary leave :– Earned Leave , Half pay leave, Commuted leave , Leave not due , Leave without allowances എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.
Special leave:- Disability leave , Maternity leave , Paternity leave , Child adoption leave , Hospital leave എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു.
EARNED LEAVE
Earned Leave എന്ന് പറയുന്നത് ഡ്യൂട്ടി കാലയളവിന് അനുസൃതമായി സമ്പാദിക്കപ്പെടുന്ന അവധിയാണ്. ജീവനക്കാര്‍ അവധിയിലായിരിക്കുന്ന കാലയളവിലൊന്നും Earned Leave സമ്പാദിക്കപ്പെടുകയില്ല. സ്ഥിരജീവ നത്തിലുള്ള ഒരാളിന് പതിനൊന്ന് ദിവസത്തെ ഡ്യൂട്ടിക്ക് ഒരു Earned Leave എന്ന് ക്രമത്തില്‍ ലീവ് അക്കൗണ്ടില്‍ credit ചെയ്യപ്പെടും. എന്നാല്‍ ഈ ലീവ് ഉപയോഗപ്പെടുത്താതെ നിലനിര്‍ത്തിയാല്‍ പരമാവധി 300 Earned Leave മാത്രമേ ഒരു സമയം ലീവ് അക്കൗ ണ്ടില്‍ നിലനില്ക്കുകയുള്ളു. (Rule.. 78). സ്ഥിര ജീവനക്കാരനല്ലാത്ത ആളിന്, (Officiating), സര്‍വീസിലെ ആദ്യത്തെ വര്‍ഷം 22 ദിവസത്തെ ഡ്യൂട്ടിക്ക് ഒന്ന് എന്ന ക്രമത്തിലും രണ്ടാം വര്‍ഷം മുതല്‍ പതിനൊന്നിന് ഒന്ന് എന്ന ക്രമത്തിലുമാണ് Earned Leave ലഭിക്കുക. (Rule 86). എന്നാല്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ ആദ്യവര്‍ഷ സര്‍വീസിനും പതിനൊന്ന് ദിവസത്തെ ഡ്യൂട്ടിക്ക് ഒന്ന് എന്ന ക്രമത്തില്‍ Earned Leave recalculate ചെയ്ത് Leave Account ല്‍ ചേര്‍ക്കാം. (Rule .. 86 A).
ഒറ്റത്തവണ ഒരു ജീവനക്കാരന് അനു വദിക്കാവുന്ന പരമാവധി Earned Leave 180 ദിവസം ആണ്. എന്നാല്‍ റിട്ടയര്‍മെന്റിന് മുന്നോടിയായിട്ടാണ് അവധി എങ്കില്‍ 300 Leave വരെ അനുവദിക്കാം. (Rule 79).
Vacation വകുപ്പുകളിലെ ജീവന ക്കാര്‍ക്ക് , മുഴുവന്‍ വെക്കേഷനും ഉപയോ ഗപ്പെടുത്തുന്ന സാഹചര്യത്തില്‍ Earned Leave ക്രെഡിറ്റില്‍ വരികയില്ല. (Rule 80). എന്നാല്‍ വെക്കേഷന് മുഴുവന്‍ ഉപയോഗ പ്പെടുത്താന് കഴിയാതെ, വെക്കേഷന് കാലത്ത് ജോലി ചെയ്യേണ്ടി വരികയാ ണെങ്കില്‍ അത്തരം വര്‍ഷത്തേക്ക് ജോലി ചെയ്യുന്ന ദിവസങ്ങള്‍ക്ക് ആനുപാതികമായി Earned Leave credit ചെയ്യപ്പെടും.
ഇങ്ങിനെ Leave ലഭിക്കുന്നത്
N/V × 30 എന്ന ഫോര്‍മുല അനുസരിച്ചാണ്.
N = വെക്കേഷന് കാലത്ത് ജോലി ചെയ്ത ആകെ ദിവസങ്ങളെയും
V= അദ്ധ്യയന വര്‍ഷം ആകെയുള്ള വെക്കേഷന് ദിവസങ്ങളെയും സുചിപ്പി ക്കുന്നു.
വെക്കേഷനിലുള്ള ജീവനക്കാരന് ഏതെങ്കിലും അദ്ധ്യയന വര്‍ഷം വെക്കേഷന് തീരെ ഉപയോഗപ്പെ ടുത്തുന്നില്ല എങ്കില്‍, നോണ്‍ വെക്കേഷന് ജീവനക്കാരന് ലഭ്യമാകുന്ന തരത്തില്‍ അയാള്‍ക്കും Earned Leave credit ചെയ്യപ്പെടും.
വെക്കേഷന് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും നോണ്‍ വെക്കേഷന് ഡിപ്പാര്‍ട്ട്മെന്റ്ലേക്ക് ഒരാള്‍ മാറ്റപ്പെട്ടാല്‍, Earned Leave കണക്കാക്കുന്ന ആവശ്യത്തിലേക്കായി അയാളുടെ വെക്കേഷന് വകുപ്പിലെ സര്‍വീസ്, തൊട്ട് മുമ്പ് അയാള്‍ ഉപയോ ഗപ്പെടുത്തിയ വെക്കേഷന് അവസാനിച്ച ദിവസം മുതല്‍ തീര്‍ന്നതായി കണക്കാക്കും. എന്നാല്‍ ഒരു വെക്കേഷന് കാലത്തിനിട യിലാണ് ഒരാള്‍ നോണ്‍ വെക്കേഷനിലേക്ക് മാറുന്നതെങ്കില്‍, അയാള്‍ ആ വെക്കേഷന് അവസാനിക്കുന്ന തിയ്യതി വരെ വെക്കേഷന് വകുപ്പിലായിരുന്നു എന്ന് കണക്കാക്കുക യാണ് ചെയ്യുക. പക്ഷേ പ്രസ്തുത വെക്കേഷന് കാലത്ത് നോണ്‍ വെക്കേഷനില്‍ ജോലി ചെയ്ത കാലയളവിലേക്ക് ആനുപാതികമായി Earned Leave അയാളുടെ Leave Account ല്‍ വരവ് വക്കാം.
Non vacation ല്‍ നിന്നും ഒരാള്‍ vacation വകുപ്പിലേക്ക് മാറിയാല്‍ (Earned Leave കണക്കാക്കുന്നതിനായി) അയാളുടെ വെക്കേഷന് വകുപ്പിലെ സര്‍വീസ് ആ മാറ്റത്തിന് തൊട്ട് മുമ്പത്തെ വെക്കേഷന് അവസാനിച്ച തിയ്യതിയുടെ തൊട്ടടുത്ത ദിവസം മുതല്‍ തുടങ്ങിയതായി കണക്കാക്കും.
വെക്കേഷന് വകുപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക്, ആദ്യ വര്‍ഷത്തേക്ക് ( വെക്കേഷന് കാലയളവില്‍ ജോലി ചെയ്താല്‍ പോലും) Earned Leave അനുവദനീയമല്ല. (Proviso to Rule 86).
Maternity Leave കാലയളവില്‍ Earned Leave credit ല്‍ വരികയില്ല.
Earned Leave അവധി ശമ്പളം: full duty pay + DA + other compensatory allowances.
SURRENDER OF EARNED LEAVE
ഒരു ജീവനക്കാരന് തന്‍െറ credit ലുള്ള Earned Leave ഓരോ സാമ്പത്തിക വര്‍ഷവും ഒരിക്കല്‍ മാത്രം എന്ന നിബന്ധനയില്‍ പരമാവധി 30 എണ്ണം വരെ സറണ്ടര്‍ ചെയ്ത് Leave salary കൈപ്പറ്റാം.01/4/2006 മുതലാണ് ഈ നിബന്ധനകള്‍ നിലവില്‍ വന്നിട്ടുള്ളത്. ഏത് മാസത്തില്‍ ലീവ് സറണ്ടര്‍ ചെയ്താലും , മാസ ശമ്പളത്തിന്‍െറ 1/30 എന്ന ക്രമത്തില്‍ ഓരോ ദിവസത്തേക്കും കണക്കാക്കിയാണ് Leave salary കണക്കു കൂട്ടുന്നത്.
TERMINAL SURRENDER OF EARNED LEAVE .
ഒരു ജീവനക്കാരന് സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യുമ്പോള്‍ അയാളുടെ create ല്‍ ബാക്കിയുള്ളത്രയും Earned Leave (പരമാവധി 300) അയാള്‍ക്ക് surrender ചെയ്ത് Leave salary കൈപ്പറ്റാം.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കപ്പെട്ട ജീവനക്കാര്‍ക്ക് surrender leave salary യുടെ കൂടെ HRA ലഭിക്കുകയില്ല. (Government circular No. 10/84/Fin. Dated 21/02/1984). അത്തരം ജീവനക്കാര്‍ക്ക് terminal surrender ലും HRA ലഭിക്കുകയില്ല. (Government circular No. 12/2004/Fin. Dated 12/02/2004). സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കപ്പെട്ടിട്ടില്ലാത്തവര്ക്ക് surrender leave salary ക്കൊപ്പം HRA , CCA എന്നിങ്ങനെയുള്ള compensatory allowances ലഭിക്കും. surrender leave salary യില്‍ conveyance allowance to P.H. employees ഉള്‍പ്പെടുകയില്ല.
താഴെ പറയുന്ന സാഹചര്യങ്ങളിലെല്ലാം terminal surrender of earned leave അനുവദനീയമാണ്.
1. സര്‍വീസിലിരിക്കുമ്പോള്‍ മരണപ്പെട്ടാല്‍.
2. സാധാരണ ഗതിയില്‍ റിട്ടയര്‍
ചെയ്യുമ്പോള്‍.
3. വോളന്ററി റിട്ടയര്‍മെന്റ് എടുത്താല്‍.
4. ഇന്‍വാലിഡ് പെന്ഷന് കേസുകളില്‍.
5. നിര്‍ബ്ബന്ധിത പെന്ഷന് കേസുകളില്‍.
എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും രാജി വച്ചു പോകുമ്പോള്‍ terminal surrender of earned leave ന് അര്‍ഹതയില്ല.
HALF PAY LEAVE
സ്ഥിരമായതോ അല്ലാത്തതോ ആയ എല്ലാ റഗുലര്‍ ജീവനക്കാര്‍ക്കും ഓരോ പൂര്‍ത്തീകരിക്കപ്പെട്ട സര്‍വീസ് വര്‍ഷത്തേക്കും 20 അര്ദ്ധശമ്പളാവധിക്ക് അര്‍ഹതയുണ്ട്.
പൂര്‍ത്തീകരിച്ച വര്‍ഷം എന്നതില്‍ ഡ്യൂട്ടി കാലയളവും , അവധി കാലയളവുകളും ഉള്‍പ്പെടും. എന്നാല്‍ KSR Appendix Xll A/B/C പ്രകാരം എടുക്കുന്ന ശമ്പള രഹിത അവധിക്കാലത്ത് HPL earn ചെയ്യുകയില്ല.
അര്ദ്ധശമ്പളാവധിയുടെ അക്കൗണ്ടില്‍ ചേര്‍ത്തുവക്കാവുന്ന അവധികളുടെ എണ്ണത്തിന് പരിധിയില്ല.
ഒറ്റത്തവണ എടുക്കാവുന്ന അവധിയും നിജപ്പെടുത്തിയിട്ടില്ല. Medical Certificate ന്‍െറ അടിസ്ഥാനത്തിലോ, സ്വകാര്യ ആവശ്യങ്ങള്‍ക്കോ, റിട്ടയര്‍മെന്റിന് മുന്നോടിയായി എടുക്കുമ്പോഴോ എല്ലാം തന്നെ ക്രെഡിറ്റിലുള്ള അവധികള്‍ വേണമെങ്കില്‍ ഒന്നിച്ച് എടുക്കാവുന്നതാണ്.
Salary: half Pay + half DA
Note:അവധിയുടെ ആദ്യത്തെ 180 ദിവസം വരെ HRA , CCA , HTA എന്നിവ മുഴുവനായും ലഭിക്കും.
COMMUTED LEAVE
ക്രെഡിറ്റില്‍ നിലവിലുള്ള Half pay leave ന്റെ പകുതി എണ്ണം Commuted leave ആയി എടുക്കാം
മൂന്ന് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാല്‍ കമ്മ്യൂട്ടഡ് ലീവ് എടുക്കാന്‍ അര്‍ഹതയുണ്ട്
ഒരു കമ്മ്യൂട്ടഡ് ലീവ് എടുക്കുമ്പോള്‍ രണ്ട് Half pay leave, ലീവ് അക്കൗണ്ടില്‍ കുറവ് ചെയ്യും.
ഒറ്റത്തവണ എടുക്കാവുന്ന കമ്മ്യൂട്ടഡ് ലീവിന് നിലവില്‍ പരിധി ഇല്ല.
Salary:- Full Salary + Allowances
Note:-മറ്റ് അലവന്‍സുകള്‍ അവധി കാലയളവിലെ ആദ്യത്തെ 180 ദിവസത്തേക്ക് മാത്രമേ ലഭിക്കുകയുള്ളു
LEAVE WITHOUT ALLOWANCES
സര്‍വീസില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ലാത്ത Officiating ജീവനക്കാര്‍ക്ക് ഒറ്റത്തവണ അനുവദിക്കാവുന്ന പരമാവധി LWA മൂന്ന് മാസം ആണ്
ഈ അവധിക്കാലത്ത് ശമ്പളമോ അലവന്‍സുകളോ ലഭിക്കുകയില്ല
Medical Certificate ന്റെ അടിസ്ഥാനത്തില്‍ അല്ലാതെ എടുക്കുന്ന LWA കാലയളവ് സാധാരണ ഗതിയില്‍ ഇന്‍ക്രിമെന്റ്, ഹയര്‍ ഗ്രേഡ്, പെന്ഷന് എന്നിവക്കൊന്നും തന്നെ യോഗ്യതാകാലമായി എടുക്കുകയില്ല.
പാർട്ട് ടൈം കണ്ടിജന്റ് വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്ക് ഒരു കലണ്ടർ വർഷത്തിൽ 120 ദിവസം വരെ LWA അനുവദിക്കും
Special Disability Leave
ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടയില്‍ സംഭവിക്കുന്ന ഏതെങ്കിലും വിധ അപകടം മൂലം പരിക്കേല്‍ക്കുന്ന ഏതൊരു ജീവനക്കാരനും അതിന്റെ ചികിത്സക്ക് Special Disability Leave ന് അര്‍ഹതയുണ്ട് . അപകടം നടന്ന് മൂന്ന് മാസങ്ങള്ക്കകമെങ്കിലും പരിക്ക് പ്രകടമാകുകയും, ബന്ധപ്പെട്ട വ്യക്തി അത് മേലധികാരിയുടെ ശ്രദ്ധയില്‍ യഥാസമയം പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലോ, അല്ലെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ മറ്റ് വിധത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുന്ന സാഹചര്യത്തിലോ മാത്രമേ ഈ അവധി ലഭിക്കുകയുള്ളു.
അവധിയുടെ കാലയളവ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ശുപാര്‍ശ ചെയ്ത പ്രകാരം
പരമാവധി 24 മാസം
മറ്റ് അര്‍ഹമായ അവധികളുടെ കൂടെ ഈ അവധി ചേര്‍ക്കാവുന്നതാണ്. ഒരിക്കല്‍ ചികിത്സിച്ച് ഭേദമായി, പിന്നൊരിക്കല്‍ ഇതിന്‍െറ ഭാഗമായി വീണ്ടും ചികിത്സ വേണ്ടിവന്നാല്‍, ഒന്നില്‍ കൂടുതല്‍ തവണ Special disability leave ലഭിക്കും. പക്ഷേ ഒരു അപകടവുമായി ബന്ധപ്പെട്ട് അവധി ഒന്നില്‍ കൂടുതല്‍ തവണ ലഭിക്കുമെങ്കിലും, എല്ലാം കൂടി 24 മാസത്തില്‍ കൂടുതല്‍ ലഭിക്കുകയില്ല .
ഈ അവധി പെന്ഷന് ഡ്യൂട്ടിക്കാലമായിട്ടാണ് കണക്കാക്കുക.
Salary:- ആദ്യത്തെ നാല് മാസങ്ങളില്‍ full duty pay തന്നെ അവധി ശമ്പളമായി ലഭിക്കും.
Note:-ബാക്കിയുള്ള കാലത്തേക്ക് Half pay leave salary ആണ് അവധി ശമ്പളമായി ലഭിക്കുക .
MATERNITY LEAVE
വനിതാ ജീവനക്കാര്‍ക്ക് ഗര്‍ഭകാലവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന അവധിയാണ് Maternity Leave
പരമാവധി 180 ദിവസം വരെയാണ് പ്രകാരമുള്ള ഈ അവധി ലഭിക്കുക.
Part time Contingent Employees നും Maternity Leave ന് അര്‍ഹതയുണ്ട്.
ഡെലിവറി ക്ക് മുന്നെയോ ഡെലിവറി ക്ക് ശേഷമോ എടുക്കാം. ഡെലിവറി ക്കു ശേഷം എന്നത് ഡെലിവറി ഡേറ്റ് തൊട്ട് ആണ്.➖ഉദാഹരണം മറ്റു എന്തെങ്കിലും ലീവ് ഇൽ ആയിരിക്കുന്ന ഒരു ജീവനക്കാരി ഡെലിവറി ആയാൽ ഡെലിവറി തീയതി തൊട്ട് ടിയാരിക്ക് മറ്റേണിറ്റി ലീവ് ന് ആണ് അർഹത.
മറ്റേണിറ്റി ലീവ് ന് പരിധി ഇല്ല. സർവീസിൽ എത്ര തവണ വേണമെങ്കിലും ലഭിക്കും.
പുതിയത് ആയി സർവീസിൽ പ്രവേശിക്കുന്ന ഒരു ജീവനക്കാരി ആ സമയത്ത് ( ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് pregnant or delivery ക്കു ശേഷം ആണെങ്കിലും ) ജോയിൻ ചെയ്തു.അടുത്ത ദിവസം മുതൽ ലീവ് ലഭിക്കും. ഡെലിവറിക്കു മുൻപ് ആണെങ്കിൽ 180 ദിവസം എടുക്കാം. ഡെലിവറി ക്കു ശേഷം ആണെങ്കിൽ ഡെലിവറി certificate തീയതി പ്രകാരം 180 ഇൽ ബാക്കി ഉള്ള ദിവസങ്ങൾ എടുക്കാം.
നേരിട്ടുള്ള നിയമനം മൂലം മറ്റൊരു വകുപ്പിലോ , സ്ഥലം മാറ്റമോ പ്രൊമോഷനോ മൂലം സ്വന്തം വകുപ്പിലെ മറ്റൊരു ഓഫീസിലോ നിയമനം ലഭിക്കുന്നവരും, ആ സമയത്ത് ML ല്‍ തുടരുന്നവരുമായ ജീവനക്കാര്‍ക്ക് , ML കാലയളവില്‍ പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്താല്‍ അതിന്‍െറ അടുത്ത ദിവസം മുതല്‍ ബാക്കിയുള്ള ML കാലം avail ചെയ്യാന്‍ താഴെ പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി അനുമതി നല്‍കും. ( Note 6 to Rule 100 ).
1. രണ്ട് തസ്തികകളിലും ( അല്ലെങ്കില്‍ രണ്ട് വകുപ്പുകളിലും ) കൂടി, ഇടയില്‍ വരുന്ന ഒഴിവ് ദിവസങ്ങളും വെക്കേഷനും എല്ലാം ചേര്‍ത്ത് പരമാവധി 180 ദിവസം മാത്രമേ അവധി ലഭിക്കുകയുള്ളു .
2. ആദ്യത്തെ ഓഫീസില്‍ നിന്നും ML അനുവദിക്കപ്പെട്ട ഉത്തരവ് പുതിയ ഓഫീസില്‍ ഹാജരാക്കണം .
3. ഇത്തരത്തില്‍ അവധി pre-mature ആയി cancel ചെയ്ത് പുതിയ സ്ഥലത്ത് ജോയിന്‍ ചെയ്യുന്നത് ഭരണപരമായി ആവശ്യമാണ് എന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് പുതിയ ഓഫീസില്‍ ഹാജരാക്കുകയും , അത് സര്‍വീസ് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും വേണം.
Salary:- Full Pay
Note:-
1. ML കാലയളവില്‍ ഇന്‍ക്രിമെന്റ് തിയ്യതി വരികയാണെങ്കില്‍ അത് അനുവദിക്കാം .
2. ML കാലയളവ് , ഇന്‍ക്രിമെന്റ് അനുവദിക്കുന്നതിന് ഡ്യൂട്ടിയായിട്ടാണ് പരിഗണിക്കുക. ( Rule 33 – b -2 ).
3. ML കാലയളവ്, Probation കണക്കാക്കാന്‍ ഡ്യൂട്ടിയായിട്ടാണ് പരിഗണിക്കുന്നത്.
4. ML ന് തുടര്‍ച്ചയായി 60 ദിവസം വരെ M.C. ഇല്ലാതെ എടുക്കുന്ന LWA കാലയളവും ഇന്‍ക്രിമെന്റിന് കണക്കിലെടുക്കും.
5. Maternity leave മറ്റ് അവധികളോട് ചേര്‍ത്ത് എടുക്കാം . എന്നാല്‍ ML ന് തുടര്‍ച്ചയായി മറ്റ് അവധികള്‍ എടുക്കുന്നതിന് (അത് 60 ദിവസത്തില്‍ കൂടുതല്‍ ആണെങ്കില്‍ മാത്രം ) Medical Certificate ആവശ്യമാണ്. കുഞ്ഞിന് മാതാവിന്‍െറ വ്യക്തിപരമായ ശ്രദ്ധയും പരിചരണവും കൂടെ നിന്നുകൊണ്ട് തന്നെ കൂടുതല്‍ കാലത്തേക്ക് ആവശ്യമാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആണ് ഹാജരാക്കേണ്ടത്.
M.L. FOR MISCARRIAGE / ABORTION
മെഡിക്കൽ സർട്ടിഫിക്കറ്റ് ബലത്തിൽ ആറാഴ്ച വരെ പ്രസവാവധി അനുവദിക്കാവുന്നതാണ്
Salary:- Full Pay
LEAVE FOR HISTERECTOMY
ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ടി വരുന്ന ഘട്ടങ്ങളില്‍ വനിതാ ജീവനക്കാര്‍ക്ക് 45 ദിവസം വരെ Maternity Leave ന് അര്‍ഹതയുണ്ട്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്.
Salary:- Full Pay
PATERNITY LEAVE
ഭാര്യയുടെ രണ്ട് പ്രസവങ്ങള്‍ക്ക് ഭര്‍ത്താവായ ജീവനക്കാരന് 15 ദിവസം വരെ Paternity Leave ലഭിക്കും.
ഇത് പ്രസവ തീയതിയുടെ മുമ്പത്തെ 15 ദിവസം മുതല്‍ പ്രസവ തീയതിക്ക് ശേഷം മൂന്ന് മാസം വരെയുള്ള കാലത്തിനുള്ളില്‍ മാത്രമാണ് ലഭിക്കുക.
അവധി ലഭിക്കുന്നതിന് , പ്രതീക്ഷിക്കുന്ന പ്രസവ തീയതി കാണിക്കുന്നതോ ( പ്രസവ തീയതിക്ക് മുമ്പ് ലഭിക്കുന്നതിന് ), അല്ലെങ്കില്‍ യഥാര്‍ത്ഥ പ്രസവ തീയതി കാണിക്കുന്നതോ ആയ Medical Certificate ആവശ്യമാണ്.
Paternity Leave ന്റെ കൂടെ മറ്റ് അര്‍ഹമായ അവധികള്‍ കൂട്ടിച്ചേര്‍ത്ത് എടുക്കാന്‍ അനുവദിക്കും.
Salary:- Full Pay
CHILD ADOPTION LEAVE
കുഞ്ഞിനെ നിയമപരമായ വിധത്തില്‍ ദത്തെടുക്കുന്ന വനിതകള്‍ക്ക്, കുഞ്ഞിന് ഒരു വയസ്സ് ആകുന്നത് വരെ മാത്രം, ലഭിക്കുന്ന അവധിയാണ് Child Adoption Leave . പരമാവധി 180 ദിവസം വരെ ഈ അവധി ലഭിക്കും
തുടര്‍ച്ചയായി 60 ദിവസം വരെ മറ്റ് അവധികള്‍ കൂട്ടിച്ചേര്‍ത്ത് എടുക്കുന്നതിന് Medical Certificate ആവശ്യമില്ല.
Salary:- Full Pay
HOSPITAL LEAVE
ഔദ്യോഗിക ജോലിയുടെ ഭാഗമായുള്ള അപകടസാദ്ധ്യത (risk) കളാല്‍ സംഭവിക്കുന്ന അപകടങ്ങള്‍, അസുഖങ്ങള്‍ എന്നിവക്ക് ചികിത്സ ആവശ്യമായി വരുന്ന , ചില പ്രത്യേക കാറ്റഗറികളില്‍ പെടുന്ന ജീവനക്കാര്‍ക്ക് , അനുവദിക്കുന്ന അവധിയാണ് Hospital Leave . താഴെ കൊടുത്തിരിക്കുന്ന വിഭാഗം ജീവനക്കാര്‍ക്ക് ഇത് അനുവദനീയമാണ്.
1. സീനിയര്‍ സിവില്‍ പോലീസ് ഓഫീസറില്‍ കൂടാത്ത റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍.
2. ഫയര്‍ ഫോഴ്സിലെ Leading Fireman ( including Driver , Mechanics & Fireman Driver ) ല്‍ കൂടാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥര്‍.
3. ഫോറസ്റ്റ് വകുപ്പിലെ ക്ലാര്‍ക്കുമാര്‍ അല്ലാത്തവരും 27800 രൂപയില്‍ കൂടാതെ ശമ്പളം വാങ്ങുന്നവരുമായ Forest Subordinates.
4. Jail വകുപ്പിലെ Matrons. കൂടാതെ Jail കളിലെയും Lunatic Asylums ലെയും പുരുഷന്മാരോ സ്ത്രീകളോ ആയ Head Warders or Warders.
5. സര്‍ക്കാര്‍ ലബോറട്ടറികളിലെ Subordinates.
6. Government machinary യില്‍ ജോലി നോക്കുന്ന മറ്റ് വകുപ്പുകളിലെ Subordinates.
7. എല്ലാ വകുപ്പുകളിലെയും Last Grade Staff.
8. Excise വകുപ്പിലെ Guards and Preventive Officers .
9. Home Guard Volunteers ആയി ജോലി ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍.
Hospital Leave അനുവദിക്കുന്നതിന് മെഡിക്കല്‍ ഓഫീസറുടെ സര്‍ട്ടിഫിക്കറ്റും Illness / Injury വന്നത് ഔദ്യോഗിക ജോലിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോഴാണ് എന്ന് കാണിക്കുന്ന ഓഫീസ് മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ് .
Hospital Leave ന്‍െറ ആദ്യത്തെ 120 ദിവസം വരെ E.L. ന് ലഭിക്കുന്നത് പോലെയുള്ള മുഴുവന്‍ ശമ്പളവും അവധി ശമ്പളമായി ലഭിക്കും. പിന്നീടുള്ള കാലത്തേക്ക് HPL salary ആണ് ലഭിക്കുക . (Rule 104).
Hospital Leave അനുവദിക്കുന്നത് പരമാവധി ഇത്ര കാലം വരെ മാത്രം എന്ന പരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. Medical Certificate ലെ ശുപാര്‍ശ അനുസരിച്ചാണ് അത് അനുവദിക്കപ്പെടുന്നത്.
Compensation leave
ഒരു അംഗീകൃത പൊതു ഒഴിവ് ദിവസം മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ കൃത്യനിർവ്വഹണത്തിൽ ഏർപ്പെടുന്ന ജീവനക്കാരന് അതിന് പകരം പിന്നീട് തത്തുല്യമായി അനുവദിക്കുന്ന അവധിയാണ് Compensation leave .
വ്യവസ്ഥകൾ:-
1. മേലുദ്യോഗസ്ഥന്റെ അനുവാദത്തോടെ മാത്രമെ നഷ്ട പരിഹാര അവധി എടുക്കാൻ പറ്റൂ
2 . ഒരു കലണ്ടർ വർഷത്തിൽ പരമാവധി 15 നഷ്ടപരിഹാരവധി എടുക്കുവാൻ പറ്റുകയുള്ളൂ
3. നഷ്ടപരിഹാരാവധിക്ക് അർഹമായ പൊതു ഒഴിവ് ദിവസം മുതൽ 3 മാസത്തിനുള്ളിൽ നഷ്ട പരിഹാരാവധി എടുക്കണം . 3 മാസത്തിനു ശേഷം അർഹതയില്ല
4 . 10 ദിവസത്തെ നഷ്ടപരിഹാരവധിയിൽ കൂടുതൽ ആർജ്ജിച്ച് മിച്ചം വെക്കുവാൻ പാടുള്ളതല്ല
5. നഷ്ടപരിഹാരാവധിയോട് ചേർത്ത് കാഷ്വൽ ലീവ് എടുക്കാവുന്നതാണ് .എന്നാൽ നഷ്ടപരിഹാരവധിയോടൊന്നിച്ച് EL ,HPL എന്നിവ പറ്റില്ല
6. ഓഫീസ് തലവൻമാർ നഷ്ടപരിഹാരാവധിക്ക് അർഹരല്ല.
Casual Leave
- Maximum 20 days in a calendar year
- Maximum 15 days in a calendar year for teaching staff
- Maximum at a time including holidays -15 days
Temporary Employees:
- one for each month
- maximum 12 days in a calendar year
- maximum at a time including holidays-7 days
Provisional Employees:
- one day for each month
- maximum 6 days in a calendar year
- maximum at a time including holidays-4 days
Special Casual Leave
Blood Donation:
Maximum 4 days in a calendar year
For participating in
- State Championship-15 days
- National Championship-45 days
- International Championship-90 days
parents of mentally challenged children:- 15 days in a calendar year.
യാത്രാ അലവൻസ്
ഹെഡ് ക്വാർട്ടേഴ്സ് അഥവാ ആസ്ഥാനം:- ഡ്യൂട്ടി പോയിന്റിൽ നിന്ന് 8 കിലോമീറ്റർ അകലെയുള്ള റേഡിയൽ ദൂരം.
ഡ്യൂട്ടി പോയിൻറ്:- ആസ്ഥാനത്ത് ജോലി ചെയ്യുന്ന സ്ഥലം അല്ലെങ്കിൽ ഓഫീസ്
യാത്രാപ്പടി “നഷ്ടപരിഹാര ബത്ത “(Compensatory Allowance) എന്ന വിഭാഗത്തിൽപെടുന്നു.
Starting & Ending point of a journey.
Journey on transfer: A journey on transfer is held to begin or end at the actual
residence of the govt. servant concerned.
Other Journeys: All other journeys are held to begin or end in any station at the
duty point in that station.
50 കിലോമീറ്ററിനപ്പുറമുള്ള യാത്രകൾ
- ആസ്ഥാനത്ത് നിന്ന് തൊട്ട സ്റ്റേഷനിലേക്കുള്ള ദൂരം 50 കിലോമീറ്ററിനുള്ളിലാണെങ്കിൽ, ഔദ്യോഗിക ബിസിനസ്സ് ഇടപാട് നടത്തുന്ന ദിവസമാണ് മുന്നോട്ടുള്ള യാത്ര. ബിസിനസ്സ് പൂർത്തിയാക്കിയ ദിവസം തന്നെ റിട്ടേൺ നടത്തപ്പെടും
- 50 കിലോമീറ്ററിനുള്ളിൽ ഇല്ലെങ്കിൽ, ഡ്യൂട്ടി നിർവഹിക്കേണ്ട ദിവസത്തിന്റെ തലേദിവസം മുന്നോട്ടുള്ള യാത്ര നടത്താം. ഡ്യൂട്ടി പൂർത്തിയാക്കിയ ദിവസം കഴിഞ്ഞ ദിവസം മടക്കയാത്ര നടത്താം
ടിഎ എന്നാൽ ഒരു ഉദ്യോഗസ്ഥന് പൊതുസേവനത്തിന്റെ (R 12 (37) KSR.I) & (R 64 KSR II) താൽപ്പര്യങ്ങൾക്കായി യാത്ര ചെയ്യുന്ന ചെലവുകൾ നികത്താൻ അനുവദിച്ച അലവൻസ്.
താഴെപ്പറയുന്ന ഒഴിവാക്കലുകൾക്ക് വിധേയമായി, ആസ്ഥാനത്തിനുള്ളിലെ യാത്രകൾക്ക് ഏതെങ്കിലും രൂപത്തിലുള്ള ടിഎ അനുവദനീയമല്ല
1) ട്രഷറി ഡ്യൂട്ടിക്ക് എൽജിഎസിന് അലവൻസ്
2) ആസ്ഥാനത്തിനുള്ളിലെ യാത്രകൾക്കായി എൻജിഒകളുടെയോ എൽജിഎസിന്റെയോ യഥാർത്ഥ ചെലവ്
3) പരിശീലന സ്കൂളുകളിലെ അദ്ധ്യാപക ജീവനക്കാർക്കുള്ള അലവൻസുകൾ.
യാത്രാപ്പടി കണക്കാക്കുന്നതിനുവേണ്ടി സർക്കാർ ജീവനക്കാരെ നാലു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്
വ്യത്യസ്തതരം യാത്രാ അലവൻസ്
1. സ്ഥിരം യാത്രാപ്പടി (PTA-Permanent Travelling Allowance)
2. സ്ഥിരം വാഹനബത്ത (PCA-Permanent Conveyance Allowance)
3. ദൂരബത്ത (MA-Mileage Allowance)
4. ദിനബത്ത (DA-Daily Allowance)
5. യഥാർത്ഥ യാത്രാ ചെലവ്.(Actual Travelling Expense)
സ്ഥിരം യാത്രാപ്പടി (PTA-Permanent Travelling Allowance)
ഔദ്യോഗിക ചുമതലകളുടെ ഭാഗമായി നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന ഏതൊരു ഉദ്യോഗസ്ഥനും മാസംതോറും സ്ഥിരമായ യാത്രാപ്പടി സർക്കാരിൽ നിന്നും അനുവദിച്ചു കൊടുക്കാവുന്നതാണ്.
തന്റെ ചുമതലകൾക്കുള്ളിലെ യാത്രകൾക്കായി ടിഎയുടെ മറ്റെല്ലാ രൂപങ്ങൾക്കും പകരമായി ഇത് വർഷം മുഴുവനും അനുവദനീയമായിരിക്കും.
ഒരു മാസത്തിലെ എല്ലാ ദിവസങ്ങളിലും ഉദ്യോഗസ്ഥർ പര്യടനം നടത്തണമെന്ന് ആവശ്യമില്ല.
എന്നാൽ ഓഫീസർ ആസ്ഥാനത്ത് നിന്ന് 8 കിലോമീറ്റർ പുറത്ത്, ഒരു മാസത്തിൽ കുറഞ്ഞത് 15 ദിവസത്തേക്ക് പര്യടനം നടത്തണം, കൂടാതെ ഓരോ ദിവസവും ആസ്ഥാനത്തിന് പുറത്ത് കുറഞ്ഞത് 6 മണിക്കൂറെങ്കിലും ചെലവഴിക്കണം.
യാത്രാ ദിവസങ്ങൾ മിനിമം 15 ൽ കുറവാണെങ്കിൽ, പിടിഎയിൽ നിന്നുള്ള ആനുപാതിക കിഴിവ് പ്രാബല്യത്തിൽ വരുത്തണം.
സ്ഥിരം വാഹനബത്ത (PCA-Permanent Conveyance Allowance)
(എച്ച്ക്യുവിനുള്ളിൽ) അല്ലെങ്കിൽ ആസ്ഥാനത്ത് നിന്ന് ഒരു നിർദ്ദിഷ്ട പ്രദേശത്ത് വ്യാപകമായി യാത്ര ചെയ്യേണ്ട ഒരു ഉദ്യോഗസ്ഥന് അനുവദിച്ചു നൽകുന്ന അലവൻസ്.
സാധാരണ ടിഎയ്ക്ക് പുറമേ വർഷം മുഴുവനും അനുവദനീയമാണ്.
അവധിക്കാലം, താൽക്കാലിക കൈമാറ്റം, അവധിദിനങ്ങൾ പ്രിഫിക്സ് ചെയ്ത / പുറപ്പെടുന്നതിന് സഫിക്സ് ചെയ്ത സമയത്തും ചേരുന്ന സമയത്തും അനുവദനീയമല്ല.
ദിനബത്ത (DA-Daily Allowance)
ഔദ്യോഗിക കാര്യങ്ങൾക്കായി ഒരു ഉദ്യോഗസ്ഥൻ ആസ്ഥാനത്തു നിന്നും വിട്ടു നിൽക്കുന്ന ഓരോ ദിവസത്തിനും, പുറത്തു കഴിച്ചുകൂട്ടുന്ന സമയത്ത് നേരിടേണ്ടിവരുന്ന ചെലവുകൾ വഹിക്കാൻ നൽകുന്ന അലവൻസ്.
Rates of Daily Allowances
DA for halt admissibility
DA for continuous halt admissibility (R .59 KSR II)
അതോറിറ്റിയുടെ അനുമതി പ്രകാരം ഒഴികെ ഒരു സ്ഥലത്ത് 10 ദിവസത്തിൽ കൂടുതൽ നിർത്തുന്നതിന് അനുവദനീയമല്ല. താഴെപ്പറയുന്ന നിരക്കിൽ പരമാവധി 3 മാസത്തേക്ക് ശരിയായ അനുമതി പ്രകാരം ഡിഎ അനുവദനീയമാണ്
DA for continuous halt: Training inside Kerala – admissibility (note 1 to
R .59 KSR II)
Officers deputed for training in Trivandrum, Ernakulam, Kozhikode and city outside the state of Kerala shall be paid at the following rates.
DA when boarding lodging free (proviso to R .39 KSR II)
ഇനിപ്പറയുന്ന സാഹചര്യങ്ങളിൽ മൈലേജ് അലവൻസിനായി ഡിഎ കൈമാറ്റം ചെയ്യാം
- പകൽ മൊത്തം യാത്ര 32 കിലോമീറ്റർ കവിയുന്നുവെങ്കിൽ (എച്ച്ക്യുവിൽ നിന്ന് 8 കിലോമീറ്ററിനുള്ളിൽ ഹ്രസ്വ യാത്രകൾ ഒഴികെ) അയാൾക്ക് എംഎയ്ക്ക് ഡിഎ കൈമാറ്റം ചെയ്യാം. ഡിഎ അത്ര കൈമാറ്റം ചെയ്തിട്ടില്ലെങ്കിൽ, എല്ലാ യാത്രകളും ഉൾപ്പെടുത്തുന്നതിന് അയാൾക്ക് ആ ദിവസത്തേക്ക് 1 ഡിഎ ലഭിക്കും
- റോഡ് വഴിയല്ലാത്ത യാത്രകളിൽ, യാത്ര ചെയ്ത ദൂരം കണക്കിലെടുക്കാതെ എംഎയ്ക്ക് ഡിഎ കൈമാറ്റം അനുവദനീയമാണ് (മിനിമം ആവശ്യകത 8 കിലോമീറ്ററിൽ കൂടുതൽ ആവശ്യമാണ്)
ദൂരബത്ത (MA-Mileage Allowance)
സഞ്ചരിച്ച ദൂരത്തിന്റെ അടിസ്ഥാനത്തിൽ കണക്കുകൂട്ടി നൽകുന്ന തുകയാണ് ദൂരബത്ത
രണ്ട് സ്ഥലങ്ങൾക്കിടയിലുള്ള ഒരു യാത്ര പ്രായോഗിക റൂട്ടിലെ ഏറ്റവും ചുരുങ്ങിയത് നടത്തിയതായി കണക്കാക്കപ്പെടുന്നു
തുല്യമായ ഹ്രസ്വമായ വ്യത്യസ്ത റൂട്ടുകളുണ്ടെങ്കിൽ, യാത്ര ഏറ്റവും ചെലവ് കുറഞ്ഞ റൂട്ടിലൂടെ ആയിരിക്കണം
ആകസ്മിക ചെലവുകൾ
- ഓരോ കിലോമീറ്ററിനും നിർദ്ദിഷ്ട നിരക്കിൽ അനുവദനീയമാണ്.
- റെയിൽ വഴിയും റോഡ് വഴിയുമുള്ള യാത്രകൾക്ക് ഐഇയുടെ നിരക്ക് തുല്യമാണ്
- ഐഇയുടെ അളവ് കുറഞ്ഞത് പകുതി ഡിഎയ്ക്ക് വിധേയമായിരിക്കും
മലയോര പ്രദേശങ്ങളിൽ യാത്ര ചെയ്യുമ്പോൾ
ക്ലാസ് I മേഖലയിൽ MA യുടെ 25% അധികമായിയും ക്ലാസ് II മേഖലയിൽ MA യുടെ 12.5% ഉദ്യോഗസ്ഥർക്ക് അനുവദിച്ചു നൽകും
റെയിൽ യാത്ര
Admissibility of actual bus fare
റോഡ് വഴിയുള്ള പൊതു യാത്രാമാർഗ്ഗങ്ങൾ, ഉദ്യോഗസ്ഥർക്ക് യഥാർത്ഥ ബസ് നിരക്ക് + ഐസി നൽകും
വിമാന യാത്രകൾ
- എല്ലാ ഫസ്റ്റ് ഗ്രേഡ് ഓഫീസർമാർക്കും വിമാനത്തിൽ യാത്ര ചെയ്യാൻ അധികാരമുണ്ട്
- മറ്റ് ഗ്രേഡുകളിലുള്ള ഉദ്യോഗസ്ഥർ വിമാന യാത്രകൾക്ക് സർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.
- മന്ത്രിമാരുടെ സ്വകാര്യ സ്റ്റാഫിലെ ഒരു അംഗത്തിന്, ഗ്രേഡ് പരിഗണിക്കാതെ, ആവശ്യമെങ്കിൽ മന്ത്രിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യാൻ അർഹതയുണ്ട്.
Eligibility to travel by Air
- HODs, PS to Ministers, All India service officers irrespective of their pay
scale are eligible for air travel. - Offices in the scale of Pay 55350-101400 and above w.e.f 01.02.2016 &
scale of Pay 77200 -140500 w.e.f 01.03.2021 and above are eligible for
air travel
Journey on transfer
Family for Transfer TA
- ഉദ്യോഗസ്ഥന്റെ ഭാര്യ
- അവനോടൊപ്പം താമസിക്കുന്നവരും പൂർണ്ണമായും ആശ്രയിക്കുന്ന കുട്ടികളും
- ഒരു വനിതാ ഉദ്യോഗസ്ഥന്റെ കാര്യത്തിൽ, കുടുംബം ‘ഭർത്താവിനെ ഉൾപ്പെടുത്തും’, അവൻ താമസിക്കുകയും അവളുമായി (വനിതാ ഓഫീസർ) പൂർണ്ണമായും ആശ്രയിക്കുകയും ചെയ്യുന്നുവെങ്കിൽ
- റോഡ് മൈലേജ് ക്ലെയിം ചെയ്യുന്നതിനായി അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ഒരു കുടുംബത്തിലെ അംഗങ്ങളായി കണക്കാക്കാം.
Different components of transfer TA
1. TA to Officer.
2. TA to Officer’s family.
3. Freight charge of personal effect
4. Transportation Charge of Personal Effect.(if admissible)
5. Loading and unloading charges for transportation of personal effects by
rail.
Personal effects:
- റോഡ് വഴി വ്യക്തിഗത ഇഫക്റ്റുകൾ ചാർജ് ചെയ്യുന്നതായി അവകാശപ്പെടുന്ന എല്ലാ വൗച്ചറുകളും ലോറിയുടെയോ മറ്റ് കൈമാറ്റത്തിന്റെയോ എണ്ണം, വീടിന്റെ എണ്ണം, വ്യക്തിഗത എണ്ണം എന്നിവ സ്ഥിരമായി സൂചിപ്പിക്കണം. ഇഫക്റ്റുകൾ കൈമാറി.
- യഥാർത്ഥത്തിൽ വഹിച്ച വ്യക്തിഗത ഇഫക്റ്റുകളുടെ ഭാരം, റെയിൽ, റോഡ്, സ്റ്റീമർ വഴി അവരുടെ ഗതാഗതത്തിനായി വെവ്വേറെ അടച്ച തുകയും ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തണം.
- Official നിയന്ത്രണ ഉദ്യോഗസ്ഥൻ വിശദാംശങ്ങൾ സൂക്ഷ്മമായി പരിശോധിച്ചതായും ക്ലെയിം ന്യായമാണെന്ന് സ്വയം സംതൃപ്തനായതായും ഒരു സർട്ടിഫിക്കറ്റ് രേഖപ്പെടുത്തണം.
- ഇഫക്റ്റുകൾ കൈമാറുന്നതിനായി അടച്ച ചാർജുകൾക്കുള്ള പണമടയ്ക്കുന്നവരുടെ രസീത് ബില്ലുകളിൽ അറ്റാച്ചുചെയ്യണം.
Personal effects: by road
മൈലേജ് അലവൻസിലേക്ക് പരിമിതപ്പെടുത്തിയിരിക്കുന്ന യഥാർത്ഥ ഗതാഗത ചെലവ് ഉദ്യോഗസ്ഥർക്ക് ബാധകമായ നിരക്കിന്റെ മൂന്നിരട്ടിയാണ്. കൂടാതെ, ലോഡിംഗ്, അൺലോഡിംഗ് ചാർജുകളൊന്നും ഉണ്ടാകില്ല
Personal effects: by rail
- ഒരു ഉദ്യോഗസ്ഥൻ തന്റെ വ്യക്തിഗത ഇഫക്റ്റുകൾ യാത്രക്കാരൻ വഹിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് ഗതാഗതച്ചെലവ് യഥാർത്ഥ ചരക്ക് ട്രെയിൻ വഴി ബാധകമാകുന്ന പരമാവധി അളവിൽ പരിമിതപ്പെടുത്താം
- ലോഡുചെയ്യുന്നതും അൺലോഡുചെയ്യുന്നതും ചാർജുകൾ അനുവദനീയമാണ്
Personal Effects & Loading and Unloading Charges w.e.f 01.03.02021